ഫലസ്തീനെ അക്രമിക്കാന്‍ ഇസ്‌റാഈല്‍ ഇന്ത്യന്‍ പണം ഉപയോഗിക്കുന്നെന്ന്
ന്യൂഡല്‍ഹി: ഫലസ്തീനില്‍ വിവിധ ആക്രമണങ്ങള്‍ നടത്തുന്നതിന് ഇസ്‌റാഈല്‍ ഇന്ത്യയുടെ പണവും ഉപയോഗിക്കുന്നതായി ആരോപണം. ഇസ്‌റാഈല്‍ പ്രസിഡന്റിനെ ഇന്ത്യയിലേക്കു സന്ദര്‍ശനത്തിനു ക്ഷണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 70 പ്രമുഖരും 30 സംഘടനകളും പ്രസ്താവനയിറക്കി.
പ്രതിരേധരംഗത്തെ സഹകരണത്തിലൂടെയും ആയുധക്കച്ചവടത്തിലൂടെയും ഇന്ത്യയില്‍നിന്നു ലഭിക്കുന്ന തുകകൂടി ഫലസ്തീനില്‍ ന്യായീകരണമില്ലാത്ത ആക്രമണങ്ങള്‍ നടത്താന്‍ ഇസ്‌റാഈല്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.
സമാധാനവും അയല്‍രാജ്യങ്ങളുമായി സൗഹാര്‍ദവും പറയുന്ന ഇന്ത്യയുടെ പണം ഇതിനായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്‌റാഈല്‍ പ്രസിഡന്റ് റൂവന്‍ റിവിലിനെ സ്വാഗതം ചെയ്തും ഇസ്‌റാഈലിനെ പ്രകീര്‍ത്തിച്ചും രാഷ്ട്രപതി പ്രസംഗിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം.
സംഘടനകളുടെയോ ആളുകളുടെയോ പേര് പുറത്തു വിട്ടിട്ടില്ല. അല്‍ ജസീറ ചാനലാണ് വാര്‍ത്ത പുറത്തു വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."