പൂമാല ഗവ. ട്രൈബല്‍ സ്‌കൂള്‍ അറുപതിന്റെ നിറവില്‍
തൊടുപുഴ: പൂമാല സര്‍ക്കാര്‍ ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അറുപതിന്റെ നിറവില്‍. ഒരു വര്‍ഷം നീളുന്ന വാര്‍ഷികാഘോഷങ്ങള്‍ പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഹയര്‍ സെക്കന്‍ഡറി ലാബിന്റെ ഉദ്ഘാടനവും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് അധ്യക്ഷയായി. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം സി.വി സുനിത, ബ്ലോക്ക് പഞ്ചായത്ത്് അംഗങ്ങളായ മാര്‍ട്ടിന്‍ മാത്യു, എം മോനിച്ചന്‍, പഞ്ചായത്ത് അംഗങ്ങളായ മോഹന്‍ദാസ് പുതുശേരി, ലളിത വിശ്വനാഥന്‍, രാജു കുട്ടപ്പന്‍, കെ.കെ രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ദീര്‍ഘകാലം സ്‌കൂള്‍ പി.ടി.എ പ്രസിഡന്റായിരുന്ന ശശികുമാര്‍ കിഴക്കേടത്തെ യോഗത്തില്‍ ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോയി വര്‍ഗീസ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് പി.ജി സുധാകരന്‍ നന്ദിയും പറഞ്ഞു.
നാല്‍പതു കുട്ടികളുമായിട്ടായിരുന്നു പിന്നോക്കമേഖലയിലെ ഈ സ്‌കൂളിന്റെ തുടക്കം. 1955ല്‍ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി വിവിധ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ നാളിയാനി, മേത്തൊട്ടി, പൂമാല, കൂവക്കണ്ടം എന്നിവിടങ്ങളില്‍ കുടിയിരുത്തി.
നെല്ല്, വാഴ, കപ്പ എന്നീ കൃഷിയായിരുന്നു ഇവരുടെ ഉപജീവനമാര്‍ഗം. ഇവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഇല്ലായിരുന്നു. ഇത് മനസിലാക്കി വിവിധ മത-സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാലയത്തിന് വേണ്ടിയുള്ള ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പൂമാലയില്‍ എല്‍.പി സ്‌കൂള്‍ അനുവദിച്ചത്. സ്‌കൂളിനാവശ്യമായ സ്ഥലം രാഘവന്‍ ഒഴുക്കനാപ്പിള്ളില്‍, ഒളിയറയ്ക്കല്‍ കേശവന്‍ എന്നിവരാണ് നല്‍കിയത്. 1977ല്‍ യുപിയും 1980ല്‍ ഹൈസ്‌കൂളായും 1997ല്‍ ഹയര്‍ സെക്കന്‍ഡറിയായും ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."