സൗജന്യ ദന്തല്‍ ക്യാംപ്
തിരുവനന്തപുരം: ഒരുമാസം നീണ്ടുനില്‍ക്കുന്ന ദന്തല്‍ വാരാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒയും ഡെന്റോറിയോ ഗ്രൂപ്പും സംയുക്തമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സൗജന്യ ദന്തല്‍ക്യാംപ് സംഘടിപ്പിക്കുന്നു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാംപില്‍ സര്‍ക്കാര്‍അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാം. വഴുതക്കാട് എം.പി. അപ്പന്‍ റോഡിലുള്ള ഡെന്റോറിയോ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഡെന്റിസ്ട്രിയിലാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. ഫോണ്‍: 0471 4012116
കേരളോത്സവം
നെടുമങ്ങാട്: കേരള സംസ്ഥാനയുവജനക്ഷേമ ബോര്‍ഡും ആനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 25, 26, 27 തീയതികളില്‍ വേങ്കവിള, ആനാട്, ചുള്ളിമാനൂര്‍ എന്നീ സ്ഥലങ്ങളില്‍ നടക്കും. മത്സരാര്‍ഥികള്‍ക്ക് 23ാം തീയതി വൈകുന്നേരം 4 മണിവരെ അപേക്ഷിക്കാം. കേരളോത്സവ വിളംബര ബൈക്ക് റാലി ഇരിഞ്ചയം ജങ്ഷനില്‍ നിന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആനാട് ജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."