ബാലാവകാശ വാരാചരണം: സമാപനം ഇന്ന്
തിരുവനന്തപുരം: ബാലാവകാശ വാരാചരണത്തിന്റെ സമാപനച്ചടങ്ങ് ഇന്ന് രാവിലെ പത്തുമണിക്ക് കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി കെ.കെ ശൈലജ അധ്യക്ഷയാകും. കമ്മിഷന്റെ മലയാളം വെബ്സൈറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയും ഫേസ് ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ എന്നിവയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രിയും നിര്‍വഹിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓപ്പറേഷന്‍സ് മാനുവലിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. കമ്മിഷന് അധ്യക്ഷ ശോഭാ കോശി, കമ്മിഷന് അംഗങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ കുട്ടികള്‍, ബാലാവകാശ സംരക്ഷണമേഖലയിലെ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
ബാലാവകാശ വാരാചണത്തോടനുബന്ധിച്ച് ഐ.ടി അറ്റ് സ്കൂളിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. ഒന്നാം സ്ഥാനത്തിന് അര്‍ഹമാകുന്ന ടീമിന് 10,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 7,500 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."