കാഴ്ചയുടെ വിസ്മയമൊരുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കം
മാവേലിക്കര: ആലപ്പുഴ റവന്യുജില്ല ശാസ്‌ത്രോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം. പാഴ് വസ്തുക്കളില്‍ നിന്നും കുട്ടികള്‍ നിര്‍മിച്ച വിവിധങ്ങളായ കൗതുക വസ്തുക്കള്‍ കാഴ്ചയുടെ വിസ്മയമൊരുക്കി.
യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം ശാസ്ത്രമേള മത്സര ഇനങ്ങള്‍ മാവേലിക്കര ഗവ. ഗേള്‍സ് എച്ച്.എസ്.എസിലും എല്‍.പി വിഭാഗം ശാസ്ത്രമേള ഗവ. ബോയിസ് എച്ച്.എസ്.എസിലുമാണ് നടന്നു. തത്സമയ മത്സരം, പ്രവര്‍ത്തി പരിചയമേള,സാമൂഹ്യശസ്ത്ര രചനാ മത്സരങ്ങള്‍ മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസിലും ഐ.ടി മേള മാവേലിക്കര ബി.എച്ച്.എച്ച്.എസ്.എസിലുമായി അരങ്ങേറി.
11 ഉപജില്ലകളില്‍ നിന്നായി അയ്യായിരത്തോളം പ്രതിഭകളാണ് പ്രകടനങ്ങള്‍ കാഴ്ചവെക്കാനായി ശാസത്രോത്സവത്തിലെത്തിയത്.750 വിദ്യാര്‍ത്ഥികള്‍ ശാസ്ത്രമേളയില്‍ പങ്കെടുത്തു, ഐടി മേളയില്‍ 300 വിദ്യാര്‍ത്ഥികളും, തത്സമയ മത്സരം പ്രവര്‍ത്തി പരിചയമേള എന്നീയിനങ്ങളില്‍ 2620 വിദ്യാര്‍ത്ഥികളും, സാമൂഹ്യശസ്ത്ര രചനാ മത്സരങ്ങളില്‍ 1300 വിദ്യാര്‍ത്ഥികളും പങ്കെടുത്തു. പ്രധാന വേദിയായ ഗവ.ഗേള്‍സ് എച്ച്.എസ്.എസില്‍ ഇന്നലെ രാവിലെ 10 ന് ആര്‍.രാജേഷ് എം.എല്‍.എ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു. മാവേലിക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീലാഅഭിലാഷ് അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.അശോകന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ.മഹേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മന്‍, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ അജയകുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ രാജേഷ്.എസ്, കെ.ഗോപന്‍, മാവേലിക്കര ഡി.ഇ.ഒ.കെ.ചന്ദ്രമതി, ആലപ്പുഴ ഡി.ഇഒ പുഷ്പകുമാരി, എ.ഇ.ഒ രമണിക്കുട്ടി, ഹരിദാസ് പല്ലാരിമംഗലം, സതിറാണി, ജോണ്‍.കെ.മാത്യു, ജ്യോതികുമാര്‍, സുഹൈല്‍അസീസ്, റജി സ്റ്റീഫന്‍, ഗേള്‍സ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കെ.പങ്കജാക്ഷി, സുരേഷ്ബാബു, ഐ.ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.
മേളയുടെ സമാപനം ഇന്ന് വൈകുന്നേരം നാലിന് ഗവ.ഗേള്‍സ് എച്ച്എസ്എസില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി.മാത്യു സമ്മാനദാനം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."