മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന്
ആലപ്പുഴ : മാനദണ്ഡങ്ങള്‍ പുനക്രമീകരിച്ച് സ്ഥിരവരുമാനം ഇല്ലാത്ത മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും റേഷന്‍ കാര്‍ഡിനുള്ള മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കാര്‍ത്തികപ്പള്ളി ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു .
താലൂക്ക് സപ്ലൈ ഓഫീസിലും പഞ്ചായത്ത് ഓഫീസുകളിലും ഇപ്പോള്‍ നടക്കുന്ന ഹിയറിംഗുകള്‍ തട്ടിപ്പാണന്നും നിലവിലെ മാനദണ്ഡങ്ങള്‍ മാറ്റാതെ സാധാരണ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍ഗണനാ ലിസ്റ്റില്‍ കയറാന്‍ കഴിയില്ലന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സുധിലാല്‍ തൃക്കുന്നപ്പുഴയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം കോണ്‍ഗ്രസ് കാര്‍ത്തികപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എസ്.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.വി.സംഭവന്‍, ട്രഷറര്‍ കെ.എ.ലത്തീഫ് , ആര്.രമേശന് ,എം.അബ്ദുള്‍ഖാദര്‍, തമ്പി പതിയാങ്കര, എം.കെ.കൃഷ്ണന് , അജി ചേതന, സന്തോഷ് വലിയഴീക്കല്‍ , സെയ്ദ് പാനൂര്‍ , ശിവപ്രസാദ് , സാബു.ബി , സജി പട്ടന്റെ തറയില്‍ , ഉപേന്ദ്രന്, തങ്കമോന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."