HOME
DETAILS
MAL
ഉറ്റവരെ കാത്ത് നേപ്പാള്‍ സ്വദേശികള്‍ കുടുംബസമേതം അരൂരില്‍
backup
November 17 2016 | 19:11 PM
അരൂര്‍: പൊലിസു നേവിയും കാണാതായവരെ തെരച്ചില്‍ നടത്തുമ്പോള്‍ ഉറ്റവരെയും കാത്ത് നേപ്പാള്‍ സ്വദേശികള്‍ പാലത്തിന് സമീപം കുടുംബസമേതം ഇരിക്കുകയാണ്. വന്നവരില്‍ ഏറെയും സമീപ ജില്ലയില്‍ ജോലിചെയ്യുന്നവരാണ്.
വളരെ കുറച്ച ആളുകള്‍ക്ക് മാത്രമേ മലയാളം മനസിലാകുകയുള്ളു. അതിനാല്‍ ഭാഷ അറിയുന്നവരേയും ഇവരുടെ കൂട്ടത്തില്‍ കൂട്ടിയിട്ടുണ്ട്.
സ്വദേശത്തേക്ക് വിവരം അറിയിച്ചിട്ടുണ്ടെങ്കിലും അവിടെ നിന്ന് എത്താന്‍ നാലു ദിവസം എടുക്കും. കാണാത്തവരെ കണ്ടെത്തിയാന്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സുഹൃത്തുക്കളുടെയും സര്‍ക്കാര്‍ അധികാരികളുടെയും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. നിത്യവും കിട്ടുന്ന കൂലികൊണ്ട് കുടുംബസമേതം താമസിക്കുന്ന ഇവര്‍ക്ക് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഭാരിച്ച ചെലവ് താങ്ങവുന്നതിലും അധികമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."