പുറത്താക്കിയ വിദ്യാര്‍ഥിയെ ഉള്‍പ്പെടുത്തി എസ്.എഫ്.ഐ യുടെ 'മാനവ മഹാസംഗമം'
പൊന്നാനി : പൊന്നാനി എം.ഇ.എസ് കോളജിലെ പെണ്‍കുട്ടിയോട് വളരെ മോശമായ ഭാഷയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കോളേജില്‍ നിന്നും എസ്.എഫ്.ഐ യില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ഥിയെ മുന്നില്‍ നിര്‍ത്തി എസ്.എഫ്.ഐ യുടെ മാനവ മഹാ സംഗമം. എസ്.എഫ്.ഐ പൊന്നാനി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് മുന്‍നിരയില്‍ തന്നെ പുറത്താക്കിയ വിദ്യാര്‍ഥിയെ പങ്കെടുപ്പിച്ചത്.
കോളജിലെ ഒരു വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയതിന്റെ പേരില്‍ കോളജില്‍ നിന്ന് സസ്പെന്റ് ചെയ്തപ്പോള്‍ മുഖം രക്ഷിക്കാന്‍ എസ്.എഫ്.ഐ നേതൃത്വം പുറത്താക്കിയതായി കുറിപ്പിറക്കിയിരുന്നു.തുടര്‍ന്ന് കോളേജിലെ അച്ചടക്ക സമിതി അന്വേഷണം നടത്തുകയും പരാതിയില്‍ പറഞ്ഞ കാര്യം സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെ വിദ്യാര്‍ഥിയെ കോളേജില്‍ നിന്ന് പുറത്താക്കുകയായിരുന്നു. നേതാക്കന്മാരെല്ലാം പുറത്താക്കപ്പെട്ട വിദ്യാര്‍ഥിയെ തള്ളിപ്പറഞ്ഞുവെങ്കിലും എസ്.എഫ്.ഐ സംഘടിപ്പിച്ച പരിപാടിക്ക് നേതൃത്വം നല്കിയതും ഇയാള്‍ തന്നെയാണ് . ഇതിനെതിരേ ഒരു വിഭാഗം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധത്തിലാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."