ജനങ്ങളുടെ ഭീതി അകറ്റണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
തിരൂര്‍: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വര്‍ധിച്ചു വരുന്ന കൊള്ളയ്ക്കും അതിക്രമങ്ങള്‍ക്കും അറുതി വരുത്താനും നിയമപാലകരും കോടതികളും തയാറാകണമെന്ന് തിരൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു.
ഭീതി മൂലം വിദ്യാഥികള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ നാടിന്റെ സ്വസ്ഥത കെടുത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും സംഗമംഅഭിപ്രായപ്പെട്ടു. സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ വൈലത്തൂര്‍ ഉദ്ഘാടനം ചെയ്തു. പി.എം റഫീഖ് അഹമദ് അധ്യക്ഷനായി.
സി മൊയ്തീന് മുസ്ലിയാര് ചെമ്പ്ര, അബീസിനാന് ഫൈസി, അബ്ദുലത്തീഫ് മുസ്ലിയാര് മുത്തൂര്‍, അലി മുസ്ലിയാര് കാഞ്ഞരക്കോല്, കെ .പി റസാഖ് ഫൈസി, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് കുരിക്കള്‍ പടി, അഷ്റഫ് അലി ദാരിമി മാവുംകുന്ന് സംസാരിച്ചു. കെ അഷ്റഫ് നിസാമി സ്വാഗതവും ജമാലുദ്ദീന്‍ ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."