ശരീഅത്ത് സംരക്ഷണ റാലി 25ന് വടകരയില്‍
വടകര: ഏക സിവില്‍കോഡ് നടപ്പിലാക്കി ശരീഅത്തിനെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ സമസ്ത വടകര മണ്ഡലം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 25ന് വടകരയില്‍ റാലിയും പൊതുസമ്മേളനവും നടക്കും.
സമസ്ത നേതാക്കള്‍, രാഷ്ട്രീപാര്ട്ടിപ്രതിനിധികള് സംബന്ധിക്കും. എസ്.എം.എഫ്, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, സുന്നി ബാലവേദി, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും.
വടകര ബുസ്താനില്‍ ചേര്‍ന്ന യോഗം ഡോ. കെ.എം അബ്ദുള്‍ലത്തീഫ് നദ്വി ഉദ്ഘാടനം ചെയ്തു. കെ.എം കുഞ്ഞമ്മദ് മുസലിയാര്‍ അധ്യക്ഷനായി. മുഹമ്മദ് മൗലവി പടിഞ്ഞാറത്തറ, വരയാലില്‍ മൊയ്തുഹാജി, കാരക്കാട് ഖാദര്‍ ഹാജി, എം. സുബൈര്‍ ഹാജി, നവാസ് കോറോത്ത്, പി. മുഹമ്മദ് മുസ്ലിയാര്, കെ.കെ മുസ്തഫ അല്‍ഹസനി, ആര്.എം സുലുസലാം, സി.എച്ച് അബ്ദുറസാഖ് ഹാജി, ടി.സി അബ്ദുല്ല മുസ്ലിയാര്, മാഹിര്‍ വടകര, വി.പി ഹുസൈന് മുസ്ലിയാര്, ടി.പി ശരീഫ് അഷ്റഫി, മുഹമ്മദ് ഫൈസല്‍ ഫൈസി, മുഹമ്മദ് അസ്ലം ദാരിമി, കെ.വി കരീം മുട്ടുങ്ങല്‍, എന്‍.പി.സി അബ്ദുല്ല, സിദ്ദീഖ് എം.പി, എം.പി ജബ്ബാര്‍, മുനീര്‍ മുസ്ലിയാര് അഴിത്തല സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."