HOME
DETAILS
MAL
സഹകരണ ബാങ്ക് പ്രതിസന്ധി: കേന്ദ്രം ഇടപെടുമെന്ന് ജെയ്റ്റ്ലി
backup
November 18 2016 | 08:11 AM
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതോടെ പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളുടെ പ്രശ്നത്തില്‍ ഇടപെടുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി. പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ആര്.ബി.ഐ ഗവര്‍ണറുമായി സംസാരിക്കുമെന്നും അദ്ദേഹം കേരള എം.പിമാരെ അറിയിച്ചു.
സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ തിരുവനന്തപുരത്ത് ആര്.ബി.ഐയുടെ ഓഫിസിന് മുമ്പില്‍ സത്യഗ്രഹം അനുഷ്ഠിക്കുന്ന സാഹചര്യത്തിലാണ് കേരള എം.പിമാര്‍ ജെയ്റ്റ്ലിയെ കണ്ടത്.
അസാധുവായ നോട്ടുകള്‍ സ്വീകരിക്കാനോ കൈമാറ്റം ചെയ്യുവാനോ സഹകരണബാങ്കുകള്‍ക്ക് അധികാരമില്ലെന്ന ആര്.ബി.ഐ ഉത്തരവാണ് ബാങ്കുകള്‍ക്ക് തിരിച്ചടിയായത്. ഈ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് നേരത്തെതന്നെ ഇടതുപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."