പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നത് നിര്‍ത്തലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പഴയനോട്ടുകള്‍ മാറ്റി നല്‍കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് അനുവദിച്ചിരിക്കുന്ന സമയം വെട്ടിക്കുറച്ചേക്കുമെന്നാണ് സീ ന്യൂസ്് റിപ്പോര്‍ട്ട് ചെയ്തത്.
നോട്ട് മാറ്റം പൂര്‍ണമായും നിര്‍ത്തിയേക്കുമെന്നും വാര്‍ത്തയുണ്ട്. നിലവില്‍ ബാങ്കുകളിലൂടെയും പോസ്റ്റ്ഓഫിസുകളിലൂടെയുമാണ് നോട്ടുകള്‍ മാറിയെടുക്കാന്‍ അനുവദിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കള്ളപ്പണം വിവിധ വഴികളിലൂടെ മാറ്റിയെടുക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ആലോചിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നോട്ട് മാറ്റിയെടുക്കല്‍ അവസാനിപ്പിക്കുമെങ്കിലും പഴയ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് അനുമതിയുണ്ടാകുമെന്നാണ് വാര്‍ത്ത തുടരുന്നത്. ബാങ്കില്‍നിന്നു മാറ്റിയെടുക്കാവുന്ന പഴയ നോട്ടുകളുടെ പരിധി തുടക്കത്തില്‍ 4000 രൂപയായിരുന്നത് പിന്നീട് 4500 രൂപയാക്കിയെങ്കിലും കഴിഞ്ഞദിവസം ഇത് 2000ലേക്കു വെട്ടിക്കുറച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."