HOME
DETAILS
MAL
ചില്ലറക്ഷാമം രൂക്ഷമായി തുടര്‍ന്നാല്‍ ഹോട്ടലുകള്‍ അടയ്ക്കേണ്ടി വരും
backup
November 18 2016 | 18:11 PM
ഈരാറ്റുപേട്ട: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ ചില്ലറക്ഷാമം രൂക്ഷമായി തുടര്‍ന്നാല്‍ ജില്ലയിലെ ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുമെന്നു ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് ജില്ലാ വാര്‍ഷിക പൊതുയോഗം. ചില്ലറക്ഷാമം ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് വ്യാപാര മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. 1000, 500 നോട്ടുകള്‍ സ്വീകരിക്കാന്‍ സാധിക്കാത്തതിനാലും പുതിയ 2000 രൂപ നോട്ടിനു ചില്ലറ കണ്ടെത്താനാവാത്തതിനാലും ഹോട്ടല്‍ ജീവനക്കാര്‍ വലയുകയാണ്. ചില്ലറയില്ലാതെ പലരും ഹോട്ടല്‍ ഭക്ഷണം ഉപേക്ഷിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."