കമിതാക്കള്‍ ഒളിച്ചോടി; കോണ്‍ഗ്രസ് - സി.പി.എം സംഘര്ഷംട
കട്ടപ്പന: കമിതാക്കള്‍ ഒളിച്ചോടിയ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം രാഷ്ട്രീയ സംഘട്ടനത്തിലെത്തി. കോണ്‍ഗ്രസ് - സി.പി.എം സംഘര്‍ഷമായി വിഷയം മാറിയിരിക്കുകയാണ്. വണ്ടന്മേട് പൊലിസ് സ്റ്റേഷന് അതിര്‍ത്തിയില്‍ കടശിക്കടവില്‍ സി.പി.എം ഓഫിസിനുനേരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനുനേരെയും അക്രമമുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രവിയുടെ മകള്‍ 19-കാരിയും സണ്ണിയുടെ മകന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ 22-കാരനും കഴിഞ്ഞ തിങ്കളാഴ്ച ഒളിച്ചോടി. സംഭവത്തെച്ചൊല്ലി ഇരു രാഷ്ട്രീയ പാര്‍ട്ടികള്‍തമ്മില്‍ കഴിഞ്ഞദിവസങ്ങളില്‍ ഒറ്റപ്പെട്ട സംഘട്ടനം നടന്നു. ഇതിന്റെ പിന്നാലെയാണ് ഇന്നലെ ഉച്ചയോടെ കടശിക്കടവില്‍ സി.പി.എം ഓഫിസിനുനേരെ അക്രമമുണ്ടായത്. ഇതില്‍ പ്രകോപിതരായ സി.പി.എം പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീടിനുനേരെയും ആക്രമണം നടത്തി. വ്യക്തിസംഘര്ഷങ്ങളില് പങ്കാളികളായവര്‍ സി.പി.എം ഓഫിസില്‍ കയറി ഒളിച്ചതാണ് പാര്‍ട്ടി ഓഫിസിനുനേരെ കല്ലേറുണ്ടാകാന് കാരണമെന്ന് കോണ്‍ഗ്രസ് അനുഭാവികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."