HOME
DETAILS
MAL
ഒരു സമുദായത്തെ മുഴുവന്‍ സംശയിക്കുന്നത് അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല
backup
November 18 2016 | 18:11 PM
തൊടുപുഴ: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ സംശയിക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പെരുമാറുകയാണെന്നും തീവ്രവാദത്തിന്റെ പേരില്‍ ഒരുസമുദായത്തെ മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തൊടുപുഴയില്‍ മുസ്ലിം ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലബ്ബാ സാഹിബ് അനുസ്മരണ സമ്മേളനവും സ്മാരക പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മുസ്ലിം സമുദായം ആവശ്യപ്പെടാതെ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ കഴിയില്ല. ദൈവികമായ ശരിഅത്ത് നിയമങ്ങള്‍ മാറ്റിമറിക്കപ്പെടേണ്ടതല്ല. ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ ജനഹൃദയങ്ങളില്‍ ജീവിക്കാന്‍ കഴിഞ്ഞ പൊതുപ്രവര്ത്തകനായികുന്നു ലബ്ബാ സാഹിബെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."