HOME
DETAILS
MAL
ഐ.ടി.ഐ സര്‍വേയര്‍ ട്രേഡ് പരീക്ഷയില്‍ കൂട്ടത്തോല്‍വി
backup
November 18 2016 | 19:11 PM
കോഴിക്കോട്: സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ സര്‍വേയര്‍ കോഴ്സിലെ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റിനായി പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോല്‍വി.
2015-16വര്‍ഷത്തില്‍ മാളിക്കടവ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ നിന്നും പരീക്ഷയെഴുതിയ വിദ്യാര്‍ഥികളാണ് എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തിലെ മൂല്യനിര്‍ണയത്തില്‍ അപാകതയുണ്ടെന്നും പുനര്‍മൂല്യനിര്‍ണയം നടത്തണമെന്ന ആവശ്യവുമായി രംഗത്തു വന്നത്.
രാജ്യത്താകമാനം നടന്ന പരീക്ഷയില്‍ കേവലം മൂന്ന് വിദ്യാര്‍ഥികള്‍ മാത്രമാണ് വിജയിച്ചതെന്നും അന്വേഷണം നടത്തിയപ്പോള്‍ സ്വകാര്യ കമ്പനിയാണ് മൂല്യനിര്‍ണയം നടത്തിയതെന്ന് അറിയാന്‍ സാധിച്ചെന്നും വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."