HOME
DETAILS
MAL
പ്രകൃതിപഠന ക്യാംപ് നടത്തി
backup
November 18 2016 | 22:11 PM
കൊച്ചി: വൈ.എം.സി.എയുടെയും കേരളാ വനംവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മംഗളവനം പക്ഷി സങ്കേതത്തില്‍ വച്ച് നടത്തിയ ഏകദിന പ്രകൃതിപഠന ക്യാംപ് ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം കുട്ടികളുമായി സംവാദം നടത്തി. ബ്രാഞ്ച് ചെയര്‍മാന്‍ ജോസഫ് കുര്യന്‍ അധ്യക്ഷതവഹിച്ചു.
എം.ഐ വര്‍ഗീസ്, റിട്ട.ഐ.എഫ്.എസ് , മനു.എം.എസ് ഫോറസ്റ്റ് ഓഫിസര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജോണ്‍ ജോസഫ്, പി.ജെ.ജോസഫ്, സി.വര്‍ഗീസ്, ആന്റോ ജോസഫ്, എന്‍.വി.എല്‍ദോ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."