പഞ്ചായത്തംഗത്തിന്റെ ചെറുകിട സംരംഭം തകര്‍ത്ത നിലയില്‍
കുട്ടനാട്: പഞ്ചായത്ത് അംഗത്തിന്റെ ചെറുകിട സംരഭം സാമൂഹിക വിരുദ്ധര്‍ തല്ലിതകര്‍ത്ത നിലയില്‍.
തലവടി ഗ്രാമപഞ്ചായത്ത് അംഗം ദീനു വിനോദിന്റെ ഉടമസ്ഥതയിലുള്ള കൊച്ചമ്മനം ജംഗ്ഷന് സമീപത്തെ ടി.വി.എസ് റിംങ്ങ് വര്‍ക്ക് സ്ഥാപനത്തിലെ പതിനാറോളം റിങ്ങുകളാണ് വ്യാഴാഴ്ച രാത്രിയില്‍ സാമൂഹിക വിരുദ്ധര്‍ തല്ലിതകര്‍ത്തത്. ഇന്നലെ രാവിലെ ദീനുവിന്റെ ഭര്‍ത്താവ് വിനോദ് മത്തായി സ്ഥാപനം തുറക്കാന്‍ എത്തിയപ്പോഴാണ് റിങ്ങുകള്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്.
ഏകദേശം മുപ്പതിനായിരം രൂപായുടെ നഷ്ടം സംഭവിച്ചതായി പഞ്ചായത്ത് അംഗം പറഞ്ഞു. എടത്വ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചമ്മനത്തും സമീപ പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധശല്യം ഏറിവരുകയാണ്. വീടുകളിലെ പൂച്ചട്ടിയും, കരകൃഷിയും നശിപ്പിക്കുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ടെന്നും, മദ്യ ലഹരിയില്‍ അഴിഞ്ഞാടുന്ന യുവാക്കള്‍ കാരണം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും പ്രദേശവാസികളും പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."