HOME
DETAILS
MAL
മോദി ജനങ്ങളെ ബാങ്കുകളുടെ ശത്രുക്കളാക്കി: കെ.സി വേണുഗോപാല്‍ എം.പി
backup
November 19 2016 | 18:11 PM
ചേര്‍ത്തല: നോട്ടു പരിഷ്കരണത്തിലൂടെ പ്രധാനമന്ത്രി ജനങ്ങളെ ബാങ്കുകളുടെ ശത്രുക്കളാക്കി മാറ്റുകയാണ് ചെയ്തതെന്ന് കെ.സി വേണുഗോപാല്‍ എംപി ആരോപിച്ചു. വയലാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഇന്ധിരാഗാന്ധി സ്മൃതിസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതീവ രഹസ്യമായാണ് നോട്ട് പരിഷ്കരണം നടത്തിയതെന്ന് കൊട്ടിഘോഷിക്കുന്ന പ്രധാനമന്ത്രി ബിജെപിയുടെ എം.പിമാര്‍ക്ക് നോട്ട് മാറാനുള്ള അവസരം സൃഷ്ടിച്ചുകൊടുത്തത് എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോണി തച്ചാറ അധ്യക്ഷത വഹിച്ചു. കെ.ആര്.രാജേന്ദ്രപ്രസാദ്, അഡ്വ.എം.കെ.ജിനദേവ്, സി.കെ.ഷാജിമോഹന്‍, അഡ്വ.എസ്.ശരത്, അഡ്വ.ടി.എച്ച്.സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."