ഗുലാംനബി മാപ്പു പറഞ്ഞാല്‍ സത്യം സത്യമല്ലാതാവുമോ;കേന്ദ്രത്തോട് ശിവസേന
മുംബൈ: ഗുലാം നബി ആസാദ് ക്ഷമാപണം നടത്തിയാല്‍ സത്യം സത്യമല്ലാതാവുമോ ? ഈ ചോദ്യം ഉന്നയിക്കുന്നത് ബി.ജെ.പി ഘടക കക്ഷിയായ ശിവസേനയുടെ മുഖ പത്രമായ സാംന.
കേന്ദ്രസര്‍ക്കാറിന്റെ നോട്ടു നിരോധനത്തെ തുടര്‍ന്ന് കറന്‍സി മാറാന്‍ ക്യൂ നിന്ന് മരിച്ചവരെ ഉറി ആക്രമണത്തില്‍ വീരമൃത്യു വരിച്ചവരോട് ഉപമിച്ച കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് പിന്തുണയുമായാണ് സാംന രംഗത്തെത്തിയത്. ആസാദിന്റെ പ്രസ്താവനയെ തുടര്‍ന്ന് അദ്ദേഹം ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെ കളിയാക്കുകയാണ് സാംന.
സാംനയുടെ എഡിറ്റോറിയലിലാണ് കേന്ദ്രസര്‍ക്കാരിനോടുള്ള ചോദ്യമുള്ളത്. ഉറി ആക്രമണത്തില്‍ 20 ജവാന്മാര് രക്തസാക്ഷികളായി. നോട്ടു നിരോധനം കൊണ്ട് നാല്പതു രാജ്യസ്നേഹികള്‍ക്ക് ജീവന് നഷ്ടമായി. ആക്രമികളില്‍ മാത്രമേ വ്യത്യാസമുള്ളു. ഉറിയില്‍ നമ്മെ പാകിസ്താന് ആക്രമിച്ചു. എന്നാല്‍ നോട്ടുനിരോധനത്തിന്റെ കാര്യത്തില്‍ അത് നമ്മുടെ ഭരണാധികാരികള്‍ തന്നെ. ഇങ്ങനെ പോയാല്‍ രക്തസാക്ഷികള്‍ മാത്രമുള്ള രാജ്യമായി ഇവിടം നമുക്ക് പ്രഖ്യാപിക്കേണ്ടി വരുമെന്നും സാംന മുഖപ്രസംഗത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."