പറളി ചാമ്പ്യന്‍പട്ടത്തിലേക്ക്
പാലക്കാട്: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ പറളി സബ്ജില്ല കിരീടത്തിലേക്ക്. കായികമേളയുടെ രണ്ടാംനാളിന് സമാപ്തിയാകുമ്പോള്‍ കായികമേളയുടെ ചരിത്രം തിരുത്താനുളള കുതിപ്പിലാണ് പറളി. കല്ലടി സ്‌കൂളിന്റെ പെരുമയില്‍ എന്നും ചാമ്പ്യന്‍പട്ടം ചൂടാറുളള മണ്ണാര്‍ക്കാടിന് ഇത്തവണ, അത് ചൂടാനുളള ഭാഗ്യം അകന്നുപോകാനുളള സാധ്യതകളാണ് പോയിന്റുനില വ്യക്തമാക്കുന്നത്. കായികമേള നാളെ സമാപിക്കാനിരിക്കെ പറളി 235.5 പോയിന്റുമായി എതിരാളികളായ മണ്ണാര്‍ക്കാടിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. രണ്ടാംസ്ഥാനത്തുളള മണ്ണാര്‍ക്കാടിന്റെ പോയിന്റ് 187. മറ്റു ഉപജില്ലകള്‍ കായികമേളയുടെ ചാമ്പ്യന്‍ ആകണമെങ്കില്‍ അല്‍ഭുതങ്ങള്‍ ട്രാക്കില്‍ പിറക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
28 സ്വര്‍ണം, 21 വെളളി, 12 വെങ്കലം എന്നിവ പൊരുതിനേടിയാണ് പറളി പോയിന്റുനിലയില്‍ ഒന്നാമതായത്. കായികകേരളത്തിന്റെ അഭിമാനസ്‌കൂളുകളായ മുണ്ടൂര്‍ എച്ച്എസ്എസ്, പറളി എച്ച്എസ്എസ് എന്നിവയുടെ തേരോട്ടത്തിലാണ് പറളി സബ്ജില്ല ട്രാക്കില്‍ പുതിയ ചരിത്രം രചിക്കാന്‍ കുതിച്ചുപായുന്നത്.
പറളിയുടെ 235.5 പോയിന്റില്‍ 192.5 പോയിന്റും സംഭാവന ചെയ്തിരിക്കുന്നത് മുണ്ടൂര്‍ സ്‌കൂളും(100), പറളി സ്‌കൂളും(92.5) ആണ്. ആദ്യദിനത്തില്‍ നിറംമങ്ങിപ്പോയ പറളി സ്‌കൂള്‍ രണ്ടാംദിനത്തില്‍ തിരിച്ചുവരവു നടത്തി. ഇത് പറളി സബ്ജില്ലയ്ക്ക് ഗുണവുമായി.
അതേസമയം ചാമ്പ്യന്‍പോരാട്ടത്തില്‍ രണ്ടാംസ്ഥാനത്തുളള മണ്ണാര്‍ക്കാടിന്റെ പിന്‍ബലം എല്ലാക്കാലവും പോലെ കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍ തന്നെ. മണ്ണാര്‍ക്കാട് നേടിയ 187 പോയിന്റില്‍ 144ഉം കല്ലടിയിലെ കൗമാരതാരങ്ങള്‍ കൊണ്ടുവന്നതാണ്. 8 സ്വര്‍ണം, 6 വെളളി, 10 വെങ്കലമടക്കം 73 പോയിന്റുകള്‍ നേടിയ പാലക്കാട് സബ്ജില്ല കായികമേളയുടെ മൂന്നാംസ്ഥാനത്തുണ്ട്. പോയിന്റുപട്ടികയില്‍ ഇടംപിടിച്ചിട്ടുളള മറ്റു സബ്ജില്ലകളുടെ വിവരം ജില്ല, പോയിന്റ്, മെഡല്‍ എന്നീക്രമത്തില്‍. പട്ടാമ്പി-34-(4 4 2), ചെര്‍പ്പുളശേരി-33.5-(4 3 6), കുഴല്‍മന്ദം-29-(1 5 6), ഒറ്റപ്പാലം-23-(1 3 4), ചിറ്റൂര്‍-17-(3 0 2), ആലത്തൂര്‍-14-(0 3 4), തൃത്താല-7-(0 1 3), കൊല്ലങ്കോട്-4-(0 0 3),
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."