HOME
DETAILS

ജില്ലയിലെ ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു

  
backup
November 20 2016 | 06:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%86

 

കഞ്ചിക്കോട് : രാജ്യത്തെ കറന്‍സി നിരോധനം നടപ്പിലാക്കിയത് ജില്ലയിലെ ക്ഷീരകര്‍ഷക മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വന്‍ പ്രതിസന്ധിയാണ് നോട്ട് അസാധുവാക്കിയതിലൂടെ ഉണ്ടായത്. ക്ഷീരകര്‍ഷകര്‍ക്ക് ആഴ്ചയിലൊരിക്കലാണ്, സംഘത്തിന് അളന്നു നല്‍കുന്ന പാല്‍വില നല്‍കുന്നത് ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് കര്‍ഷകര്‍ക്ക് പാല്‍വില നല്‍കാറുള്ളത്. ആഴ്ചതോറും ലഭിക്കുന്ന പാല്‍പ്പണം കൊണ്ടാണ് ക്ഷീരകര്‍ഷകരുടെ കുടുംബങ്ങള് ജീവിക്കുന്നത്. പശുകള്‍ക്ക് കാലിത്തീറ്റ, തവിട്, പുല്ല് എന്നിവയെല്ലാം വാങ്ങാന്‍ പണം ഉപയോഗിക്കുന്നു. ഇപ്പോള്‍ ഇതെല്ലാം മുടങ്ങിയിരിക്കുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും കുടുംബച്ചെലവും അടക്കം നിര്‍വഹിക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണ് കര്‍ഷകര്‍. കാലിത്തീറ്റമാത്രം ഒരു ചാക്ക് (50 കിലോ) വാങ്ങാന്‍ 1,030 രൂപ വേണം.
ഒരു കര്‍ഷകന്‍ സാധാരണ ഗതിയില്‍ ആഴ്ചയില്‍ അഞ്ചു ദിവസം കൊണ്ട് 100 ലിറ്റര്‍ പാല്‍ ക്ഷീരസംഘത്തിനു നല്‍കും. സംഘങ്ങള്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്നത് 30.50 പൈസയാണ്. 100 ലിറ്റര്‍ പാല്‍ നല്‍കിയാല്‍ ഇതിനുമാത്രം 3,000 രൂപ വരും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമമനുസരിച്ച് 2000 രൂപയേ എ.ടി.എമ്മില്‍ നിന്ന് ലഭിക്കൂ. അപ്പോഴും 1000 രൂപ ബാക്കിയാവും. ഇതിനുപുറമേ കര്‍ഷകര്‍ക്ക് നല്‍കേണ്ട കാലിത്തീറ്റ സബ്‌സിഡി, ബോണസ്, ഇന്‍സെന്റീവ് എന്നിവയും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്. ഇനി അക്കൗണ്ടിലുള്ള പണം മുഴുവന്‍ പിന്‍വലിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി കര്‍ഷകന്‍ ബാങ്കില്‍ പോയി വരിനില്‍ക്കണം. ക്ഷീരകര്‍ഷകരന്‍ വരുമാനം കുറഞ്ഞവരായതിനാല്‍ പാന്‍ കാര്‍ഡില്ല. രാപ്പകല്‍ അധ്വാനിച്ച് സ്വന്തം മക്കളെപ്പോലെ പശുക്കളെ നോക്കി നാടിന്റെ പാല്‍ ആവശ്യം നിര്‍വഹിക്കാന്‍ കനത്ത സംഭാവന നല്‍കുന്ന ക്ഷീരകര്‍ഷകര്‍ കറന്‍സി നിരോധനത്തിലൂടെ ഏറെ ദുരിതത്തിലായി.
ജില്ലയില്‍ 293 ആപ്‌കോസ് (ആനന്ദ്മാതൃകാ) സംഘങ്ങളും 23 പരമ്പരാഗത സംഘങ്ങളുമടക്കം 316 ക്ഷീരസംഘങ്ങളാണുള്ളത്. ജില്ലയില്‍ 35000 ത്തോളം ക്ഷീരകര്‍ഷകരുണ്ട്. ക്ഷീരസംഘങ്ങള്‍ സംഭരിച്ച് മില്‍മക്ക് പ്രതിദിനം 2.47 ലക്ഷം ലിറ്റര്‍ നല്‍കുന്നു. ഇതിനുപുറമെ നേരിട്ടുള്ള വില്‍പന നടത്തുന്നവര്‍ പ്രതിദിനം 1.50 ലക്ഷം ലിറ്ററും വില്‍ക്കുന്നുണ്ട്. ആകെ 3.97 ലക്ഷം ലിറ്റര്‍ പാലാണ് ജില്ലയില്‍ മാത്രം വില്‍ക്കുന്നത്. ഇതിനുമാത്രം 1,19,10,000 കോടി രൂപ വിതരണം ചെയ്യാനുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതനുസരിച്ച് ക്ഷീരകര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റാമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ മിക്ക ക്ഷീരകര്‍ഷകര്‍ക്കും ബാങ്ക അക്കൗണ്ട് ഇല്ലാത്തത് വിനയായി. ക്ഷീരകര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരമാകാന്‍ 100,500,50 രൂപ നോട്ടുകളുടെ ക്ഷാമം ഇല്ലാതാക്കണം ക്ഷീരകര്‍ഷകര്‍ക്ക് ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ തന്നെ കഴിയാത്ത അവസ്ഥയുള്ളപ്പോഴാണ് ക്ഷീരസംഘത്തിന് നല്‍കിയ പാലിന്റെ വില കിട്ടാനായി കര്‍ഷകര്‍ നെട്ടോട്ടം ഓടേണ്ട ഗതികേടിലായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago