HOME
DETAILS
MAL
ശത്രുക്കള്‍ ആക്രമിക്കുന്നതിന് മുന്‍പെ അവരെ വെടിവെച്ചു വീഴ്ത്തുക: സൈന്യത്തോട് പരീക്കര്‍
backup
November 20 2016 | 06:11 AM
പനാജി: ശത്രുക്കള്‍ ആയുധങ്ങളുമായി ആക്രമിക്കുന്നതിന് മുന്‍പെ അവരെ വെടിവെച്ചു വീഴ്ത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി മനോഹര്‍ പരീക്കര്‍. ഇതിലൂടെ മാത്രമേ എതിരാളികള്‍ക്ക് ശക്തമായ മറുപടി നല്കാന് കഴിയുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ആദ്യം ശ്രദ്ധിച്ചത് അതിര്‍ത്തി സുരക്ഷിതമാക്കാനാണ്. 30 വര്‍ഷം ഭരണത്തിലിരുന്നിട്ടും കോണ്‍ഗ്രസിന് അഴിമതി നടത്തിയെന്നല്ലാതെ പുതിയ ആയുധങ്ങള്‍ വാങ്ങാനുള്ള ധൈര്യമുണ്ടായിട്ടില്ല. ഈ സര്‍ക്കാര്‍ വന്ന ശേഷം അരുണാചല്‍പ്രദേശ് ഉള്‍പ്പെടെയുള്ള മലയോര പ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന എം777 യുദ്ധപീരങ്കികള്‍ വാങ്ങാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."