ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വര്‍ധനവ്
റിയാദ്: വിസാ ഫീസില്‍ വന്‍ വര്‍ധനവ് വരുത്തിയിട്ടും ഈ വര്‍ഷം ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധനവുണ്ടായതായി അധികൃതര്‍ വ്യക്തമാക്കി. ആവര്‍ത്തിച്ച ഉംറക്കും ഹജ്ജിനും മറ്റു ഏതു വിസകളുടേതു പോലെ 2000 (36000 രൂപ) റിയാല്‍ അധികം ഏര്‍പ്പെടുത്തിയതിനാല്‍ ഈ വര്‍ഷം മുതല്‍ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്കിടയിലാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 100 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഉംറ സീസണ് തുടങ്ങിയതു മുതല്‍ കഴിഞ്ഞ ബുധനാഴ്ച വരെയുള്ള ചുരുങ്ങിയ കാലയളവില്‍ കണക്കു പ്രകാരം 1,02,480 തീര്‍ത്ഥാടകര്‍ ഉംറ നിര്‍വഹിക്കാന്‍ വിശുദ്ധ മക്കയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 45634 തീര്‍ത്ഥാടകരാണ് ഉറക്കെത്തിയിരുന്നത്.
ഈ വര്‍ഷം ഇതുവരെ കാലയളവില്‍ 339702 ഉംറ വിസകളാണ് നല്‍കിയത്. 8504 തീര്‍ത്ഥാടകര്‍ ഉംറ കഴിഞ്ഞു സ്വദേശത്തേക്ക് തിരിച്ചു പോയി. 93976 തീര്‍ത്ഥാടകര്‍ ഇപ്പോള്‍ പുണ്യ ഭൂമിയിലുണ്ട്. ഈ കാലയളവില്‍ എല്ലാവരും തന്നെ കാലാവധി കഴിയുന്നതിനു മുന്‍പ് തന്നെ തിരിച്ചു പോകുകയും ചെയ്തിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം വളരെ നേരത്തെ തന്നെ ഉംറ സീസന് ആരംഭിച്ചിരുന്നു. റബീഉല്‍ അവ്വല്‍ മാസം പിറക്കുന്നതോടെ തീര്‍ത്ഥാടകരുടെ ഒഴുക്ക് വര്‍ധിക്കും. വരുന്ന ഏതാനും മാസങ്ങളില്‍ രാജ്യത്ത് കടുത്ത തണുപ്പ് അനുഭവപ്പെടുന്നതു തീര്‍ത്ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ടനുഭവപ്പെടും. തുടക്കത്തില്‍ തന്നെ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയത് ഉംറ മേഖലക്ക് ഉണര്‍വ്വ് പകരും. അതിനിടെ സ്വദേശികളും വിദേശികളുമായ കുടുംബങ്ങളില്‍ നിന്നും ഉംറ നിര്‍വഹിച്ചവരുടെ കണക്കെടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.
ഇതാദ്യമായാണ് ആഭ്യന്തര ഉംറ തീര്‍ത്ഥാടകരുടെ കണക്കെടുക്കുന്നത്. കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ് ഇതെന്നാണ് കരുതുന്നത്. 2020 ഓടെ വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം ഒന്നര കോടിയായും 2030 ഓടെ മൂന്നു കോടിയായും ഉയര്‍ത്താനാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം 62 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്
uae
• 2 months agoകുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ് ഹൈദർ അലി തങ്ങൾ മദ്രസ്സ
oman
• 2 months agoലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍
Kerala
• 2 months agoതമിഴ്നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന് കുറ്റം സമ്മതിച്ചു
Kerala
• 2 months agoകുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
Kerala
• 2 months agoഅബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു
uae
• 2 months agoപട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം
Kerala
• 2 months agoദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും
uae
• 2 months agoപൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്
Kerala
• 2 months agoകറന്റ് അഫയേഴ്സ്-13-10-2024
PSC/UPSC
• 2 months agoസഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അഞ്ചു ദിവസം ബാക്കി
Saudi-arabia
• 2 months ago'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 2 months agoമദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല
Kerala
• 2 months agoഉലുവ ആരോഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ
Saudi-arabia
• 2 months agoപുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി
Kerala
• 2 months ago'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്
Kerala
• 2 months agoഎസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്
Kerala
• 2 months agoആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം
Kerala
• 2 months ago'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ
മദ്രസകള്‍ക്ക് സഹായം നല്‍കുന്നില്ലെന്ന കേരളത്തിന്റെ വാദം തെറ്റെന്നും കാന്‍ഗോ