ദുരന്തഭൂമിയായി പൊക്രയാന്‍
പൊക്രയാന്‍:120 പേരുടെ മരണത്തിനും 250ഓളം പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയാക്കിയ ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് ട്രെയിന്‍ അപകടം അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമെന്ന് റെയില്‍വേ.
റെയില്‍പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിന് കാരണമെങ്കിലും ഇത് എങ്ങനെയുണ്ടായെന്ന കാര്യത്തില്‍ സംശയമുണ്ട്. രാത്രി ഏറെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാനായതെന്ന് റെയില്‍ മന്ത്രാലയം അറിയിച്ചു.
ബോഗികള്‍ പൊക്കിയ ശേഷം ഇതില്‍ യാത്രക്കാരുണ്ടോയെന്ന പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചതായും റെയില്‍വേ അറിയിച്ചു.
കാന്‍പൂരില്‍ നിന്നും വിദൂര ഗ്രാമമായ പൊക്രയാനിനടുത്താണ് അപകടമുണ്ടായത്. അപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ടായത് ട്രെയിന്‍ യാത്രക്കാര്‍ മാത്രമായിരുന്നു. യാത്രക്കാരുടെ നിലവിളികേട്ടെത്തിയ ഗ്രാമീണരും പിന്നീട് രക്ഷാ പ്രവര്‍ത്തനത്തിന് ചേര്‍ന്നു. എന്നാല്‍ അപകട വിവരമറിഞ്ഞ് ഏതാണ്ട് നാലുമണിക്കൂര്‍ കഴിഞ്ഞാണ് വിവിധയിടങ്ങളില്‍ നിന്നായി രക്ഷാ പ്രവര്‍ത്തകര്‍ എത്തിയത്. അപ്പോഴേക്കും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിരുന്നു.
വിദൂര ഗ്രാമങ്ങളിലൂടെ പോകുന്ന റെയില്‍ പാളങ്ങളില്‍ ഇത്തരം അപകടങ്ങളുണ്ടായാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ ഇപ്പോഴും റെയില്‍വേയ്ക്കില്ലെന്നതാണ് വാസ്തവം.
അപകടത്തില്‍ മരിച്ചവരുടെ എണ്ണം 120 എന്നാണ് ഉത്തര്‍പ്രദേശ് പൊലിസ് മേധാവി ജീവദ് അഹമ്മദ് അറിയിച്ചത്. മരിച്ചവരില്‍ 43 പേരുടെ പേരുവിവരങ്ങള്‍ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാനായതെന്ന് റെയില്‍വേ അറിയിച്ചു.
ഇവരില്‍ 20 പേര്‍ യു.പി സ്വദേശികളാണ്.15 പേര്‍ മധ്യപ്രദേശ്, ആറുപേര്‍ ബീഹാറുകാര്‍ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോരുത്തരുടെയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം 27 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കാന്‍ സൗജന്യമായി ആംബുലന്‍സ് സൗകര്യങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മരിച്ചവരില്‍ സൈനികരുമുണ്ട്. പ്രഭു നാരായണന്‍ സിങ്, അനില്‍ കിഷോര്‍ എന്നിവരാണ് സൈനികര്‍. ജാന്‍സിയിലെ പൊലിസ് കോണ്‍സ്റ്റബിള്‍ ലഖന്‍സിങ്ങും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."