മംഗള്യാന് പകര്‍ത്തിയ ചൊവ്വയുടെ പടം മുഖചിത്രമാക്കി നാഷനല്‍ ജ്യോഗ്രഫിക് മാഗസിന്
വാഷിങ്ടണ്‍: പുതിയ 2,000 രൂപാ നോട്ടിനു പിന്നില്‍ ഇടംപിടിച്ചതിനു പിന്നാലെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ മംഗള്യാന് എടുത്ത ചൊവ്വയുടെ പടം നാഷനല്‍ ജ്യോഗ്രഫിക് മാഗസിന് മുഖചിത്രമാക്കി.
മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതിന്റെ മൂന്നാം വാര്‍ഷികം തികഞ്ഞത് കഴിഞ്ഞ ആഴ്ചയായിരുന്നു. ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കാമറ കൊണ്ട് മംഗള്യാന് പകര്‍ത്തിയ ചൊവ്വയുടെ ചിത്രമാണ് മാഗസിന് ഒന്നാം കവറിനു വേണ്ടി തെരഞ്ഞെടുത്തത്.
ചൊവ്വയുടെ പത്തോളം ചിത്രങ്ങള്‍ മാഗസിന് തെരഞ്ഞെടുത്തെങ്കിലും മംഗള്‍യാന്റെ ചിത്രമാണ് കൂടുതല്‍ വ്യക്തതയുള്ളതും മികച്ചതുമെന്ന് വിദഗ്ധര്‍ വിലയിരുത്തി. അമ്പതിലധികം ചൊവ്വാ ദൗത്യങ്ങള്‍ ഇതുവരെ നടന്നിട്ടുണ്ടെങ്കിലും ഇത്രയും വ്യക്തതയോടെ ഗ്രഹത്തിന്റെ പൂര്‍ണചിത്രം ലഭിക്കുന്നത് ഇതാദ്യമാണ്.
450 കോടി രൂപ മാത്രമാണ് മംഗള്യാന് പദ്ധതിയുടെ ചെലവ്. 2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് പി.എസ്.എല്‍.വി റോക്കറ്റിന്റെ സഹായത്തോടെ മംഗള്യാന് ഉപഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലെത്തി.
2014 സെപ്റ്റംബര്‍ 24നാണ് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."