HOME
DETAILS
MAL
ബ്രസീലില്‍ പൊലിസ് കോപ്ടര്‍ വെടിവച്ചിട്ടു; നാലു മരണം
backup
November 20 2016 | 19:11 PM
റിയോ ഡി ജനീറോ: ബ്രസീലില്‍ പൊലിസ് ഹെലികോപ്ടര്‍ മയക്കുമരുന്നു കൊള്ളക്കാര്‍ വെടിവച്ചിട്ടു. നാലു പൊലിസ് ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടു. എന്നാല്‍ അപകട കാരണം വ്യക്തമല്ലെന്നാണ് പൊലിസ് പറയുന്നത്. ദൈവ നഗരം എന്നറിയപ്പെടുന്ന ജനവാസ കേന്ദ്രത്തിലാണ് ഹെലികോപ്ടര്‍ വീണത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക ടി.വി ചാനല്‍ പുറത്തുവിട്ടു.
ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരമായ റിയോ ഡി ജനീറോയില്‍ രണ്ടുമാസമായി അക്രമങ്ങള്‍ പതിവാണ്. തൊഴിലില്ലായ്മയും അഴിമതിയുമാണ് ബ്രസീലിലെ അക്രമങ്ങള്‍ക്കുപിന്നില്‍. മയക്കുമരുന്ന് കൊള്ളക്കാര്ക്കെതിരേ പൊലിസ് ശക്തമായ നടപടി സ്വീകരിച്ചതോടെ അവരുടെ തിരിച്ചടിയും വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."