ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം:രമേശ് ചെന്നിത്തല
ഹരിപ്പാട്: ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന ഗവണ്മെന്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്‍കൈയ്യെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഹരിപ്പാട് ബ്ലോക്ക് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി അധ്യക്ഷത വഹിച്ചു.വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ക്ഷീരകര്‍ഷകരെ പ്രതിപക്ഷ നേതാവ് ആദരിച്ചു.സി. സുജാത, പ്രൊഫ.സുധാ സുശീലന്‍, ഗിരിജാ സന്തോഷ്, എസ്.സുഗേഷ്, ജോബിള്‍ പെരുമാള്‍, സുരേഷ് കളരിയ്ക്കല്‍, ശ്രീലതാ മോഹന്‍കുമാര്‍, ജെ.ചന്ദ്രമതി, റ്റി.എസ്' മോഹന്‍കുമാര്‍, കെ.ആര്‍.രാജന്‍, എന്നിവര്‍ സംസാരിച്ചു.
കന്നുകാലി പ്രദര്‍ശനം, വന്ധ്യതാ പരിശോധനാ ക്യാമ്പ് ,ക്ഷീരവികസന സെമിനാര്‍, ഡയറിക്വിസ് എന്നിവയും സംഗമത്തിന്റെ ഭാഗമായി നടന്നു. ജി. ഗോപി സ്വാഗതവും റ്റി. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."