HOME
DETAILS
MAL
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം: പ്രതി റിമാന്‍ഡില്‍
backup
November 21 2016 | 03:11 AM
നെയ്യാര്‍ഡാം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു .
ആനാകോട് സ്വദേശിയും ഇപ്പോള്‍ വടക്കോട് ശാന്തിപുരം സുലോചനാ ഭവനില്‍ താമസക്കാരനുമായ സുനില്‍ കുമാറിനെ (45 ) യാണ് റിമാന്‍ഡ് ചെയ്തത് . കെ .എസ് .ആര്‍ .ടി .സി ജീവനക്കാരനായ പ്രതി പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടക വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു. ഇത് മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിരയാക്കിയത് . ശല്യം സഹിക്കാതെ പെണ്‍കുട്ടി വിവരം സ്‌കൂളിലെ അധ്യാപകരോട് പറയുകയും വിവരം ചൈല്‍ഡ് ലയിന്‍ അറിയിക്കുകയും തുടര്‍ന്ന് നെയ്യാര്‍ഡാം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു . പെണ്‍കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ പൊലി സ് കേസ് രജിസ്റ്റര്‍ ചെയ്തു ഇയാളെ പിടികൂടി കാട്ടാക്കട കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."