ശബരിമല: സംയുക്ത സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കും
കൊല്ലം: ശബരിമല സീസണിലെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കൊല്ലം ജില്ലാ കലക്ടര്‍ മിത്ര ടിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയാന്‍ പൊലിസ്, ലീഗല്‍ മെട്രോളജി, ഫുഡ്‌സേഫ്റ്റി, റവന്യൂ, സിവില്‍ സപ്ലൈസ് വകുപ്പുകളുടെ സംയുക്ത
സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്മാക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ഹോട്ടലുകളിലും മറ്റും അമിത വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കും. ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ സപ്ലൈ ഓഫിസറെ ചുമതലപ്പെടുത്തി.
പുനലൂരില്‍ സീസണില്‍ അനുഭവപ്പെടുന്ന വര്‍ധിച്ച ഗതാഗത തടസം നിയന്ത്രിക്കാന്‍ സ്‌പെഷ്യല്‍ പൊലിസിന്റെ സേവനം ഉപയോഗപ്പെടുത്തും.കെ. എസ് .ആര്‍ .ടി .സിയില്‍ ബസുകളുടെയും ജീവനക്കാരുടെയും ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. സീസണില്‍ റോഡുകള്‍ കുഴിച്ചുള്ള ജോലികള്‍ ഒഴിവാക്കും. റോഡിന്റെ വശങ്ങളിലെ കാട് വെട്ടിത്തെളിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അയ്യപ്പന്‍മാരുടെ കുളിക്കടവുകളില്‍ ആഴംകൂടിയ ഭാഗങ്ങളില്‍ സംബന്ധിച്ച് അപായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. പ്രധാന ഇടത്താവളങ്ങളായ കുളത്തൂപ്പുഴ, കൊട്ടാരക്കര, പുനലൂര്‍, ആര്യങ്കാവ്, അച്ചന്‍കോവില്‍ പ്രദേശങ്ങളിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനവും മരുന്ന് ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."