HOME
DETAILS

24 മുതല്‍ ഹാര്‍ബറുകള്‍ നിശ്ചലമായേക്കും

ADVERTISEMENT
  
backup
November 21 2016 | 03:11 AM

24-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b6

മുസ്തഫ പെരുമുഖം


ഫറോക്ക്: നോട്ടുമാറ്റത്തെ തുടര്‍ന്ന് മത്സ്യബന്ധന മേഖലയും കടുത്ത പ്രതിസന്ധിയിലേക്ക്. മത്സ്യം വാങ്ങാന്‍ ഹാര്‍ബറില്‍ ആളുകളെത്താത്തത് കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് ദിനംപ്രതിയുണ്ടാകുന്നത്. മത്സ്യബന്ധന തൊഴിലാളികള്‍ക്കൊപ്പം ബോട്ട് ഉടമകളെയും 500, 1000 അസാധു നോട്ടുകള്‍ പ്രയാസത്തിലാക്കിയിരിക്കുകയാണ്. 24 മുതല്‍ പഴയ നോട്ടുകള്‍ കൊണ്ടുള്ള ക്രിയവിക്രയം പൂര്‍ണമായും നിര്‍ത്തുന്നതോടെ മത്സ്യബന്ധന മേഖല പൂര്‍ണമായും നിശ്ചലാവസ്ഥയിലേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന.
ദിവസങ്ങളോളും കടലില്‍ തങ്ങി തിരിച്ചുവരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ നോട്ടുമാറ്റം വല്ലാതെ വലച്ചിട്ടുണ്ട്. ചില്ലറയില്ലാത്തത് കാരണം അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും സാധിക്കുന്നില്ല. 1500ലധികം തൊഴിലാളികളും അതിലേറെ അനുബന്ധ തൊഴിലാളികളും പണിയെടുക്കുന്ന ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ നോട്ട് പ്രതിസന്ധി രൂക്ഷമാണ്. ഇവിടെയുള്ള മത്സ്യബന്ധന തൊഴിലാളില്‍ ഏറിയ പങ്കും തമിഴ്‌നാട്, ഒഡിഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കടലില്‍ പോയി തിരിച്ചുവരുന്നവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ മാത്രമല്ല ചായ കുടിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കടയുടമകള്‍ കടമായി സാധനങ്ങള്‍ നല്‍കാത്തതും ഇവരുടെ ദുരിതത്തിന് ആക്കം കൂട്ടുന്നു. നോട്ടുകള്‍ മാറ്റാന്‍ ബാങ്കില്‍ പോയി വിലപ്പെട്ട സമയം ക്യൂ നില്‍ക്കാന്‍ കഴിയാത്തതും തൊഴിലാളികളെ വലയ്ക്കുന്നുണ്ട്. നാട്ടിലേക്ക് പണമയക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ കുടുംബം പട്ടിണിയിലാകുമെന്ന ആശങ്കയും ഇവര്‍ക്കിടയില്‍ വ്യാപകമാണ്. ഹാര്‍ബറില്‍ പണിയെടുക്കുന്ന അനുബന്ധ തൊഴിലാളികളുടെയും കയറ്റിറക്ക്-വാഹന തൊഴിലാളികളുടെയും അവസ്ഥയും മറിച്ചല്ല. കഴിഞ്ഞ രണ്ടാഴ്ചയോളമായി പ്രതിസന്ധി തുടരുകയാണ്.
അസാധു നോട്ട് മത്സ്യവില്‍പ്പനയെയും സാരമായി ബധിച്ചിട്ടുണ്ട്. പുതിയ കറന്‍സികള്‍ കിട്ടാത്തതു കാരണം പല ഏജന്‍സികളും മീന്‍ വാങ്ങുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. മത്സ്യ കയറ്റുമതിക്കാരാണ് പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകള്‍. പ്രതിദിനം ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമാണ് ഇവര്‍ക്കുള്ളത്. മത്സ്യമേഖലയെ മാത്രം ആശ്രയിച്ചു നിലനില്‍ക്കുന്ന ഐസ് ഫാക്ടറികളും ഹാര്‍ബറിലും സമീപത്തുമായുള്ള വ്യാപാര സ്ഥാപനങ്ങളും മത്സ്യബന്ധന ഉപകരണങ്ങളുടെ വില്‍പന കേന്ദ്രങ്ങളും നോട്ട് പ്രതിസന്ധിയുടെ പിടിയിലാണ്. നോട്ട് പിന്‍വലിച്ചത് മുതല്‍ ലക്ഷങ്ങളാണ് പല ബോട്ടുടമകള്‍ക്കും ഇപ്പോള്‍ തന്നെ കിട്ടാനുള്ളത്. പണം പിരിഞ്ഞു കിട്ടാത്തത് കാരണം പല ബോട്ടുകളും കരയ്ക്കു കയറ്റിയിടേണ്ട ഗതികേടിലാണിവര്‍. വയനാട്, കൊണ്ടോട്ടി ഭാഗങ്ങളിലേക്ക് മീന്‍ കൊണ്ടുപോകുന്നവരും ചില്ലറ വില്‍പ്പനക്കാരും പുതിയ കറന്‍സിയില്ലാത്തത് കാരണം മീന്‍ വാങ്ങാന്‍ ബേപ്പൂരിലെത്തുന്നില്ല. ആളകളുടെ വരവ് കുറഞ്ഞതോടെ വളരെ വില കുറച്ചാണ് മീന്‍ ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്.
എന്നാല്‍ പഴയ കറന്‍സികള്‍ ഹാര്‍ബറിലെ ഡീസല്‍ ബങ്കുകളില്‍ സ്വീകരിക്കുന്നത് മേഖലയില്‍ വലിയ ആശ്വാസം പകരുന്നുണ്ട്. രണ്ടുദിവസം മുതല്‍ ഒരാഴ്ച വരെ ബോട്ടുകള്‍ കടലില്‍ തങ്ങാന്‍ അയ്യായിരം മുതല്‍ 25,000 രൂപക്കു വരെ ഡീസല്‍ നിറച്ചാണ് ബോട്ടുകള്‍ കടലില്‍ പോകുന്നത്. മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി ഓള്‍ കേരളാ ഫിഷിങ് ബോട്ട് ഓപററ്റേഴ്‌സ് അസോസിയേഷന്‍ 23ന് എറണാകുളത്ത് യോഗം വിളിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  2 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  2 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  2 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  2 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  2 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  2 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  2 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  2 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  2 months ago