സഹകരണപ്രസ്ഥാനം രാജ്യത്തിന് മാതൃകയെന്ന് മന്ത്രി എ.സി മൊയ്തീന്‍
പാലക്കാട്: കേരളത്തിലെ സഹകരണപ്രസ്ഥാനം രാജ്യത്തിന് മാതൃകയെന്ന് സഹകരണ -ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. നിയമം അനുശാസിക്കുംവിധം സഹകരണമേഖലയുടെ നിലനില്‍പ്പിന് അനുസൃതമായി പ്രവര്‍ത്തനരീതിക്ക് മാറ്റം വരുത്തും. മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലുളള കുപ്രചരണങ്ങള്‍ തികച്ചും അപമാനകരമാണന്നും മന്ത്രി ചൂണ്ടിക്കാട്ടി. പാലക്കാട് ടൗണ്‍ഹാളില്‍ 63മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സമാപന സമ്മേളനവും അനുബന്ധിച്ച് 'വജ്രകേരളം-സഹകരണമേഖലയുടെ നവീന സാധ്യതകള്‍' വിഷയത്തില്‍ നടന്ന സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയുടെ ഭാഗമായി സഹകരണ സംഘം രജിസ്ട്രാര്‍ എസ് .ലളിതാംബിക ഐ.എ.എസ് പതാക ഉയര്‍ത്തി.
സംസ്ഥാന സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കോലിയങ്കോട് എന്‍. കൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. പി.കെ ശശി എം.എല്‍.എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെ.വി വിജയദാസ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് കുര്യന്‍ ജോയി, കോഴിക്കോട് ജില്ലാ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, കണ്ണൂര്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് എ.കെ ബാലകൃഷ്ണന്‍, ജില്ലയിലെ മറ്റു ജനപ്രതിനിധികള്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ആര്‍. ചിന്നക്കുട്ടന്‍ , സംസ്ഥാന സഹകരണയൂനിയന്‍ സെക്രട്ടറിയും അഡീഷ്ണല്‍ രജിസ്ട്രാറുമായ സി. വിജയന്‍ സംസാരിച്ചു. കണ്‍സ്യൂമര്‍ഫെഡ് എം.ഡി ഡോ. എം.രാമനുണ്ണി സെമിനാര്‍ അവതരണം നടത്തി. ഡോ. ശൂരനാട് രാജശേഖരന്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പി. വേണുഗോപാല്‍ ഐ.എ.എസ് മോഡറേറ്ററായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."