ഊട്ടിയില്‍ പ്രതിഷേധ ജ്വാല തീര്‍ത്ത് ശരീഅത്ത് സംരക്ഷണ സമ്മേളനം
ഊട്ടി: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ നീലഗിരി ജില്ലാ ഇസ്ലാമിക് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശരീഅത്ത് സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു. ഊട്ടി എ.ടി.സി സ്വതന്ത്ര മൈതാനിയില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പേര് പങ്കെടുത്തു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ, തമിഴ്നാട് ജമാഅത്തുല്‍ ഉലമ, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്, തമിഴ്നാട് മുസ്ലിം മുന്നേറ്റകഴകം, എസ്.ഡി.പി.ഐ, കെ.എന്‍.എം, തബ്ലീഗ് ജമാഅത്ത് തുടങ്ങിയ സംഘടകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. എ.വി ഖമറുദ്ദീന് ബാഖവി ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് നിഅ്മത്ത് ഇബ്രാഹീം മളാഹിര്‍ അധ്യക്ഷനായി. അബ്ദുറഹീം ഇംദാദി ബാഖവി, സുല്‍ത്താന്‍ റഷാദി, മുന്‍ എം.എല്‍.എ എം.എച്ച് ജവാഹിറുല്ല, എ.എസ് ഇസ്മാഈല്‍, കെ.പി മുഹമ്മദ് ഹാജി, എം.എ സലാം, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, പി.കെ.എം ബാഖവി, എസ്.പി നൂര്‍ മുഹമ്മദ്, നിഅമത് മൗലവി, എ.എം ശരീഫ് ദാരിമി, മുഹമ്മദ് അന്‍സാരി, മുഹമ്മദ് യാസീന്‍, മുഹമ്മദ് ബാദുഷാ എന്നിവര്‍ സംസാരിച്ചു. ബി.കെ.എസ് ഖാദര്‍ സ്വാഗതവും കെ അബ്ദുസമദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."