പ്രശാന്ത് നാരായണനെ നഗരം ആദരിച്ചു
കോഴിക്കോട്: ഇന്ത്യന്‍ തിയറ്റര്‍ രംഗത്തെ ശ്രദ്ധേയനും മോഹന്‍ലാല്‍, മുകേഷ് എന്നിവര്‍ ചേര്‍ന്നഭിനയിച്ച 'ഛായാ മുഖി' ഉള്‍പ്പെടെ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ പ്രശാന്ത് നാരായണനെ നഗരം ആദരിച്ചു.
കൂത്തുമാടം കള്‍ച്ചറള്‍ ആന്‍ഡ് തിയറ്റര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പ്രശാന്ത് നാരായണന്‍ അരങ്ങുണര്‍ത്തിന്റെ മുപ്പത് വസന്തങ്ങള്‍' എന്ന ചടങ്ങിലാണ് നഗരത്തിന്റെ ആദരം പ്രശാന്ത് ഏറ്റുവാങ്ങിയത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ വി.ആര്‍ സുധീഷ് മുഖ്യാതിഥിയായി. പ്രശാന്ത് സംവിധാനം ചെയ്ത ഛായാ മുഖി നാടകം സാംസ്‌കാരിക മേഖലയില്‍ അത്ഭുതപ്പെടുത്തിയ കലാരൂപമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
റനീഷ് പേരാമ്പ്ര അധ്യക്ഷനായി. പി.വി ഗംഗാധരന്‍, ഡോ. കെ ശ്രീകുമാര്‍, ശശി നാരായണന്‍, വി.എം വിനു സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് പത്രപ്രവര്‍ത്തകയും അഭിനേതാവുമായ ജിഷ രചനയും സംവിധാനവും നിര്‍വഹിച്ച് അവതരിപ്പിച്ച 'സാവിത്രി' നാടകത്തിന്റെ പ്രഥമ അവതരണവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."