ഫാറൂഖ് മീഡിയാ ഫെസ്റ്റ് ഇന്നു മുതല്‍
ഫറോക്ക്: മാധ്യമലോകത്തെ നൂതന പ്രവണതകളിലേക്കും സാധ്യതകളിലേക്കും ജാലകം തുറന്നിട്ട് ഫാറൂഖ് കോളജില്‍ ഇനി രണ്ടുനാള്‍ മാധ്യമമേള.
കോളജ് വിദ്യാര്‍ഥി യൂനിയന്റെ നേത്യത്വത്തിലാണ് ഫാറൂഖ് മീഡിയാ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇന്നും നാളെയും നടക്കുന്ന മേളയുടെ ലോഗോ പ്രകാശനം സിനിമാതാരം പത്മശ്രീ മധു നിര്‍വഹിച്ചു. മാധ്യമമേഖലയിലെ പ്രഗത്ഭരുടെ ക്ലാസുകള്‍ക്കു പുറമെ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും നടക്കും. ഇന്നു രാവിലെ ഒന്‍പതിനു കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ശേഷം വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ നടക്കും. നാളെ വിവിധ സെഷനുകളിലായി ജോസ് കുര്യന്‍, ഷാനി പ്രഭാകര്‍, ഷാജഹാന്‍ കാളിയത്ത് ക്ലാസുകള്‍ നയിക്കും.
ഐ.എന്‍.എല്‍ മാര്‍ച്ച് നടത്തി
കോഴിക്കോട്: കറന്‍സികള്‍ പിന്‍വലിച്ചതു കാരണം പൊതുജനങ്ങള്‍ക്കുള്ള പ്രയാസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാനാഞ്ചിറ എസ്.ബി.ഐ ഓഫിസിലേക്ക് ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
സി.എച്ച് ഹമീദ് മാസ്റ്റര്‍ അധ്യക്ഷനായി. പി.കെ സുലൈമാന്‍, വി.കെ കരീം പുതുപ്പാടി, ടി.ടി മെഹബൂബ്, മുക്കോലക്കല്‍ ഹംസ, കെ. ആലിക്കുട്ടി മാസ്റ്റര്‍, സി.എ റസാഖ് മാസ്റ്റര്‍ സംസാരിച്ചു. മുതലക്കുളത്തു നിന്നാരംഭിച്ച മാര്‍ച്ചിന് നാസര്‍ വെള്ളയില്‍, മുബാഷില്‍ അഴിയൂര്‍, സലാം വളപ്പില്‍, ഹമീദ് വള്ളിയാട്, മുഹമ്മദ് പേരാമ്പ്ര, അസീസ് ഒളവണ്ണ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."