HOME
DETAILS

സംഹരിക്കരുത് സഹകരണത്തെ

  
backup
November 22 2016 | 05:11 AM

%e0%b4%b8%e0%b4%82%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86

 

കണ്ണൂര്‍: നമ്മുടെ നാടിന്റെ നാഡീഞരമ്പുകളില്‍ ആഴ്ന്നിറങ്ങിയ ജനകീയ പ്രസ്ഥാനമാണ് സഹകരണരംഗം. പോരായ്മകളും ചൂഷണങ്ങളുമുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് അത്താണിയായി നില്‍ക്കാന്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കോ മറ്റു സംവിധാനങ്ങള്‍ക്കോ ഇനിയും കഴിഞ്ഞിട്ടില്ല. സാധാരണക്കാരുടെ മക്കളുടെ വിവാഹങ്ങള്‍ക്ക്, വീടു പുതുക്കി പണിയുന്നതിന്, മറ്റു അടിയന്തിരാവശ്യങ്ങള്‍ക്ക് നാടിനെ അറിയുന്ന നാട്ടാരെ അറിയുന്ന സഹകരണബാങ്കുകള്‍ തന്നെയാണ് തുണ. പ്രത്യക്ഷമായും പരോക്ഷമായും പതിനായിരങ്ങള്‍ ജോലി നല്‍കുന്ന തൊഴില്‍ദാതാവുകൂടിയാണിത്. റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ മറയാക്കി വളര്‍ന്നു പന്തലിച്ചു തണലേകുന്ന സഹകരണ മേഖലയുടെ വേരുകള്‍ അറുക്കാന്‍ ചില നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. കറന്‍സി അസാധുവാക്കലുമായി ബന്ധപ്പെട്ടു സഹകരണമേഖലയ്‌ക്കെതിരേ നീങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ കുറിച്ച് 'സുപ്രഭാതം' വായനക്കാര്‍ പ്രതികരിക്കുന്നു

അപൂര്‍വം ഈ മാതൃക


സാധാരണക്കാരന്റെ സാമ്പത്തിക ഇടപാടിന്റെ നട്ടെല്ലാണ് സഹകരണ ബാങ്കുകള്‍. സ്ഥാപനങ്ങളും ഇടപാടുകാരും അടുത്ത ബന്ധം സൂക്ഷിക്കുന്ന അപൂര്‍വതയാണ്. ഇവിടെ നിയമവിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അതു കണ്ടുപിടിച്ച് നടപടിയെടുക്കുകയാണു വേണ്ടത്. മറിച്ച് സഹകരണ മേഖലയെ അടിവേരോടെ പിഴുതെറിയുന്ന നടപടിയെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള നയമായെ കാണാന്‍ കഴിയൂ. കേന്ദ്ര സര്‍ക്കാര്‍ ഈ നയത്തില്‍ നിന്നു പിന്‍മാറണം.

(കല്ലിങ്കീല്‍ പത്മനാഭന്‍, സഹകാരി തളിപ്പറമ്പ്)

തിരുത്തണം കേന്ദ്രനയം


സഹകരണ മേഖലയെ ഒറ്റപ്പെടുത്തുന്ന കേന്ദ്രനയം തിരുത്തണം. സാധാരണക്കാരുടെ നൂറുകണക്കി ന് അപേക്ഷകളാണ് ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്. സാധാരണക്കാരാണ് സഹകരണ പ്രസ്ഥാനത്തിന്റെ നട്ടെല്ല്. എന്നാല്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ അത്യാവശ്യ കാര്യങ്ങളില്‍ വരെ അവരെ സഹായിക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്.

(ഷാജി, കടയപ്രത്ത് സഹകാരി)


കറന്‍സി പിന്‍വലിച്ചതിനെക്കാള്‍ വലിയ ദുരിതം


സഹകരണ ബാങ്കില്‍ അംഗത്വം ഇല്ലാത്ത മലയാളികള്‍ കുറവാണ്. എന്തെങ്കിലും ഒരു അത്യാവശ്യം വന്നാല്‍ ഉടന്‍ ഓടിച്ചെല്ലുന്നത് തൊട്ടടുത്ത സഹകരണ ബാങ്കിലേക്കായിരുന്നു. എന്നാല്‍ ഇവിടെ അപ്രതീക്ഷിതമായി പ്രതിസന്ധി വന്നതോടെ കറന്‍സി പിന്‍വലിച്ചതിനെക്കാള്‍ വലിയ ദുരിതം ജനങ്ങള്‍ക്ക് ഉണ്ടാക്കുമെന്നുള്ള ആശങ്കയിലാണ്. പ്രതിസന്ധി മൂലം ഇവിടുത്തെ പാവപ്പെട്ട ജനങ്ങളാണ് ബുദ്ധിമുട്ടിലാകാന്‍ പോകുന്നത്. സഹകരണ മേഖലയില്‍ എന്തെങ്കിലും പുഴുക്കുത്തുകളുണ്ടെങ്കില്‍ അതു പരിശോധിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും റിസര്‍വ് ബാങ്കിനും നിരവധി സംവിധാനങ്ങള്‍ നിലവിലുണ്ട്. അതിനു പകരം സഹകരണ മേഖലയെ തഴയുന്ന നിലപാടു സ്വീകരിച്ചാല്‍ അതു മലയാളികളുടെ ജീവിതത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.

 

(പി സുരേന്ദ്രന്‍,
കണ്ണൂര്‍ സര്‍വകലാശാല ജൂനിയര്‍ ലൈബ്രേറിയന്‍)

മലയോരത്തെ പുരോഗതിയിലേക്ക് നയിച്ചു


വിരലിലെണ്ണാവുന്ന ദേശസാത്കൃത ബാങ്കുകള്‍ മാത്രമുള്ള മലയോര മേഖലയില്‍ കര്‍ഷകരെയും സാധാരണക്കാരെയും പുരോഗതിയിലേക്ക് നയിക്കാന്‍ നിര്‍ണായക ശക്തിയായി പ്രവര്‍ത്തിച്ചത് ഇവിടുത്തെ സഹകരണ ബാങ്കുകളാണ്. ഭരണസമിതിയും ജീവനക്കാരും കഠിനാദ്ധ്വാനം ചെയ്തു പടുത്തുയര്‍ത്തിയ സഹകരണ സ്ഥാപനങ്ങളെ രാഷ്ട്രീയ ലക്ഷ്യത്താല്‍ നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല.
(തോമസ് വെക്കത്താനം, ഡി.സി.സി ജനറല്‍ സെക്രട്ടറി)

കേരളാ ബാങ്ക് രൂപീകരിക്കണം


കേരളത്തിലെ സഹകരണ ബാങ്കുകള്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനുള്ള കേരള സര്‍ക്കാറിന്റെ നീക്കത്തിനെതിരായ തിരിച്ചടിയും കൂടിയാണിത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ കൊണ്ടുവരണം
(പി കുഞ്ഞിക്കണ്ണന്‍,
പെന്‍ഷനര്‍, തളിപ്പറമ്പ്)


രാഷ്ട്രീയ ലക്ഷ്യം മറനീക്കി


നോട്ടുകള്‍ പിന്‍വലിച്ച നടപടി തന്നെ സഹകരണ മേഖലക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അതോടൊപ്പം ഇടപാടുകാരുടെ ക്രയവിക്രയങ്ങളും മരവിപ്പിച്ചതോടെ ഇതിനു പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. കള്ളപ്പണം പിടിച്ചെടുക്കേണ്ടതു രാജ്യത്തിന്റെ ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. അതിന്റെ പേരില്‍ സാധാരണക്കാരന്റെ അത്താണിയായ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടി അംഗീകരിക്കാനാകില്ല.
(ഡി.എം ബാബു,
പൊതു പ്രവര്‍ത്തകന്‍, തളിപ്പറമ്പ്)


ഈ കണ്ണീര്‍ ആരുകാണും ?


ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളിലെ ഭൂരിഭാഗം ഇടപാടുകാരും സാധാരണക്കാരായ തൊഴിലാളികളും സ്ത്രീകളുമാണ്. നിക്ഷേപത്തിന്റെ 33 ശതമാനവും ദിനനിക്ഷേപമാണ്. കഴിഞ്ഞ മാസത്തെ ഭരണസമിതി യോഗത്തില്‍ 1.23 കോടി രൂപയുടെ വായ്പക്കാണ് അനുമതി നല്‍കിയത്. ഇതില്‍ 50 ലക്ഷം രൂപ കല്യാണ ആവശ്യത്തിനു വേണ്ടിയുള്ളതാണ്. ഇവയില്‍ നിന്നു ഒരു രൂപ പോലും ഇതുവരെ നല്‍കാന്‍ സാധിച്ചിട്ടില്ല. ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും പണം ലഭിക്കാതെ കണ്ണീര്‍ വാര്‍ക്കുന്ന കുടുംബിനികള്‍ക്ക് മുന്നില്‍ നിസ്സഹായരായി ഇരിക്കുകയല്ലാതെ മറ്റുവഴിയില്ല.

കരിനിയമം ആര്‍ക്കുവേണ്ടി ?
ഗ്രാമീണരുടെയും കര്‍ഷകന്റെയും പ്രതീക്ഷയായ സഹകരണ ബാങ്കുകളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കുത്തക മുതലാളിമാരുടെയും സാമ്രാജ്യത്വ ശക്തികളുടെയും പിന്‍ബലത്തില്‍ അധികാരത്തിലേറിയ കേന്ദ്ര സര്‍ക്കാര്‍ അവരോടുള്ള വിധേയത്വം നിര്‍വഹിക്കുന്നതിനു വേണ്ടിയാണ് സഹകരണ സ്ഥാപനങ്ങള്‍ക്ക് നേരെ കരിനിയമങ്ങള്‍ പ്രയോഗിക്കുന്നത്. സാമ്പത്തിക ക്രയവിക്രയ രംഗത്തും മറ്റു മേഖലകലകളിലും മാതൃകയായ സഹകരണ സ്ഥാപനങ്ങള്‍ തകര്‍ക്കുകയെന്നത് ഗൂഡാലോചനയുടെ ഭാഗമാണ്. ഇതിനു നേതൃത്വം നല്‍കുന്ന ഭരണകൂട, കുത്തക, സാമ്രാജ്യത്വ അച്ചുതണ്ട് തകര്‍ക്കണം.

(സമീര്‍ പുന്നാട്, യൂത്ത്‌ലീഗ് പേരാവൂര്‍ മണ്ഡലം പ്രസിഡന്റ്)


സാധാരണക്കാരുടെ ആശ്വാസം


ഗ്രാമീണ്‍ ബാങ്കടക്കമുള്ള വലിയ ബാങ്കുകളില്‍ നിന്നു ലോണ്‍ കിട്ടണമെങ്കില്‍ മരിച്ചവരുടെ ആസ്ഥി വിവരങ്ങള്‍ പോലും നല്‍കണം. എന്നാല്‍ കുറച്ചു പലിശ കൂടുതലാണെങ്കിലും മത്സ്യതൊഴിലാളികള്‍ക്കടക്കം ആസ്ഥിയൊന്നും കാണിക്കാതെ ലോണ്‍ നല്‍കുന്ന സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതാണ് പലരേയും അത്മഹത്യയില്‍ നിന്നു പോലും രക്ഷിക്കുന്നത്.
(കെ.കെ അബ്ദുല്‍ സലാം, മത്സ്യത്തൊഴിലാളി)

ഞങ്ങള്‍ പട്ടിണിയിലായി


പന്ത്രണ്ടു ദിവസമായി കളക്ഷനു പോകുന്നുവെങ്കിലും പണം ലഭിക്കുന്നില്ല. കാരണം സഹകരണ ബാങ്കുകള്‍ തകരുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതാണ്. അതുപോലെതന്നെ ബാങ്കില്‍ ദിന നിക്ഷേപം ചെയ്തവരില്‍ പലരും നിക്ഷേപം പിന്‍വലിക്കാന്‍ തിടുക്കം കാട്ടുന്നു. പണം തരാന്‍ താല്‍പര്യപ്പെടുന്നവരില്‍ പലരുടെ കയ്യിലും രണ്ടായിരം രൂപയുടെ നോട്ടുകളാണ്. ബാക്കി നല്‍കാന്‍ ചില്ലറയുമില്ല. ഈ അവസ്ഥ തുടര്‍ന്നാല്‍ ഞങ്ങള്‍ പട്ടിണിയായിപ്പോകും.
(വിനീഷ്, ഡെയ്‌ലി കളക്ഷന്‍ ഏജന്റ്, പെരിങ്ങോം)

എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നു


കേന്ദ്ര സര്‍ക്കാരിന്റെ തലതിരിഞ്ഞ നടപടിയില്‍ സഹകരണ മേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ്. എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്ന പോലെയാണ് മോദിയുടെ നടപടി. നിക്ഷേപകര്‍ മാത്രമല്ല സഹകരണ മേഖലയിലെ ഇടപാടുകാര്‍, വായ്പയെടുക്കാനും ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. ഈ മേഖലയെ നശിപ്പിച്ച് പുത്തന്‍ തലമുറ ബാങ്കുകളില്‍ അവരുടെ ഔദാര്യത്തിനായി ഓച്ഛാനിച്ചു നില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇതില്‍ നിന്നു പിന്തിരിയണം.
(ടി.വി ഗംഗാധരന്‍, സഹകരണ ജീവനക്കാരന്‍)

വ്യാപാരികള്‍ക്ക് ഇരുട്ടടി


സഹകരണ ബാങ്കുകളിലൂടെ ഇടപാടു നടത്തിവരുന്ന സാധാരണ കച്ചവടക്കാര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ സൃഷ്ടിച്ചിരിക്കുന്നത്. നാട്ടിന്‍പുറങ്ങളിലുള്ള വ്യാപാരികള്‍ക്കും സഹകരണ ബാങ്കുകള്‍ വലിയൊരു ആശ്വാസമാണ്. കേന്ദ്ര സര്‍ക്കാര്‍ ചില നോട്ടുകള്‍ പിന്‍വലിച്ച നടപടി കൊണ്ടു തന്നെ വ്യാപാരം ഏതാണ്ട് പകുതിയോളം കുറഞ്ഞിരിക്കുകയുമാണ്. ഈ ഘട്ടത്തില്‍ വ്യാപാരികള്‍ക്ക് ആശ്വാസമായി നിലകൊണ്ട സഹകരണ ബാങ്കുകള്‍ക്ക് കൂടി നിയന്ത്രണമേര്‍പ്പെടുത്തിയത് സാധാരണ വ്യാപാരികള്‍ക്ക് ഇരുട്ടടി തന്നെയാണ്. ഈ നടപടി മൂലം സാധാരണക്കാരുടെ ജീവിതവും വഴിമുട്ടിയ നിലയിലായിരിക്കുകയാണ്. പ്രശ്‌നത്തിന് സര്‍ക്കാര്‍ ഉടനടി പരിഹാരം കാണേണ്ടതുണ്ട്.

(എ.ടിഅഫ്‌സല്‍, ഫര്‍ണിച്ചര്‍ വ്യാപാരി, കൂത്തുപറമ്പ്)

തലതിരിഞ്ഞ നയം


കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ നയം സഹകരണ മേഖലയെ തകര്‍ക്കാന്‍ വേണ്ടിയാണ്. കെ.വൈ.സിയെന്ന് കുപ്രചാരണം മാത്രമാണ്. പഞ്ചായത്തിനകത്തുള്ളവരാണ് ബാങ്കിലെ എല്ലാ ഇടപാടുകാരും. അതിനാല്‍ തന്നെ എല്ലാവരെയും ബാങ്ക് ഭരണസമിതിയിലെ ഡയറക്ടര്‍മാര്‍ക്ക് നേരിട്ട് അറിയാവുന്നവരാണ്. അത്തരക്കാര്‍ക്ക് മാത്രമേ ബാങ്ക് വായ്പയും നല്‍കാറുള്ളൂ.
(സി.വി സുമജന്‍, പിണറായി ബാങ്ക് പ്രസിഡന്റ്)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  3 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  3 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  3 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  3 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  3 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  3 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  3 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  3 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  3 months ago