വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും
ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ നടക്കുന്ന സംസ്ഥാന ശാസ്‌ത്രോത്സവം 24 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയര്‍മാനായ പി.കെ. ശശി എം.എല്‍.എ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 23 ന് തുടങ്ങുന്ന മേള 27 ന് സമാപിക്കും. നാളെ പൊതു വിദ്യഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും. പതിനൊന്നിന്് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
ഉദ്ഘാടനസമ്മേളനത്തില്‍ മണ്ഡലം എം.എല്‍.എ പി.കെ ശശി അധ്യക്ഷനാകും. എം.ബി. രാജേഷ് എം.പി വിശിഷ്ടാതിഥി ആയിരിക്കും. എം.എല്‍.എമാരായ മുഹമ്മദ് മുഹ്‌സിന്‍, വി.ടി. ബല്‍റാം, എന്‍. ഷംസുദ്ദീന്‍, യു.ആര്‍. പ്രദീപ് മുഖ്യാതിഥികളായിരിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. വിമല, ഹയര്‍സെക്കന്‍ഡറി വിഭാഗം ഡയറക്ടര്‍ എം. എസ് ജയ, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഡയറക്ടര്‍ കെ.പി. നൗഫല്‍, ജില്ലാ ഡി.ഡി.ഇ കെ. ശ്രീനിവാസ, നഗരസഭ അംഗം വി.കെ. ശ്രീകണ്ഠന്‍ സംബന്ധിക്കും. തുടര്‍ന്ന് മത്സരങ്ങളും പ്രദര്‍ശനങ്ങളും നടക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശാസ്ത്രവിഭാഗത്തില്‍ 24 ഇനവും, ഗണിതശാസ്ത്രവിഭാഗത്തില്‍ 35 ഇനവും, സാമൂഹ്യശാസ്ത്രവിഭാഗത്തില്‍ 19 ഇനവും, പ്രവൃത്തി പരിചയവിഭാഗത്തില്‍ 95 ഇനവും, ഐ. ടി വിഭാഗത്തില്‍ 10 ഇനങ്ങളിലുമായി പതിനായിരത്തോളം പ്രതിഭകള്‍ പങ്കെടുക്കും 27 ന് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി പട്ടികവകുപ്പു മന്ത്രി എ. കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി നിര്‍വ്വഹിക്കും. ശാസ്‌ത്രോത്സവ അവലോകനവും വിജയികളെ പ്രഖ്യാപിക്കലും പൊതു വിദ്യാഭ്യാസഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ നിര്‍വ്വഹിക്കും.
പി.കെ. ബിജു എം. പി. മുഖ്യാതിഥി ആയിരിക്കും. എം.എല്‍.എ മാരായ കെ. കൃഷ്ണന്‍കുട്ടി, പി. ഉണ്ണി, ഷാഫി പറമ്പില്‍, കെ.വി. വിജയദാസ്, കെ. ബാബു, പി. പ്രസന്നന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനുമോള്‍, നഗരസഭ മുന്‍ ചെയര്‍മാന്‍ എം.ആര്‍. മുരളി ആശംസ അര്‍പ്പിക്കും. സംഘാടകസമിതി അംഗങ്ങളായ വി.കെ. ശ്രീകൃഷ്ണന്‍ എം. ആര്‍ മുരളി സ്‌ക്കൂള്‍ മാനേജര്‍ മോഹന്‍കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. ശാസ്‌ത്രോത്സവത്തിന് മാറ്റു കൂട്ടുവാന്‍ വൈകുന്നേരം കെ.വി. ആര്‍ ഹൈസ്‌കൂളില്‍ കലാപരിപാടികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."