നാലു പ്രതികളും സഞ്ചരിച്ച വാഹനവും പിടിയില്‍
പെരുമാട്ടി: വണ്ടിത്താവളം പള്ളിമൊക്ക് ചന്തപ്പേട്ടയുടെ മുന്പിലെ തട്ടുകടയില്‍ നടന്ന കൈവെട്ടുകേസിലെ 10 പ്രതികളില്‍ നാലുപേരെ പിടിച്ചു. നന്ദിയോട് മേല്‍പ്പാടം സ്വദേശി ശിവരാമന്റെ മകന് പ്രതീഷ് (28), കന്നിമാരി കമ്പാലത്തറ ലക്ഷ്മണന്റെ മകന് ശേഖരന് (29), പട്ടഞ്ചേരി മുട്ടിച്ചിറ കണ്ടമുത്തന്റെ മകന് അനില്‍ (30), പെരുമാട്ടി മുള്ളന്തോട് കൃഷ്ണന് മകന് പ്രജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്.
മീനാക്ഷിപുരത്തെ ഒരു സ്വകാര്യവ്യക്തിയുടെ തെങ്ങിന് തോപ്പില്‍ ഒളിച്ചിരിക്കുന്നതായി പൊലിസിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് ചിറ്റൂര്‍ സി.ഐ. വി.ഹംസയും സംഘവും നടത്തിയ പരിശോധനയില്‍ അക്രമത്തിനുപയോഗിച്ച വാഹനസഹിതം പിടിക്കപ്പെടുകയായിരുന്നു. ഒക്ടോബര്‍ 19 ന് വണ്ടിത്താവളം സ്ക്കൂളില്‍ നടന്ന ബി.ജെ.പി. ജനതാദള്‍ (എസ്) സംഘര്‍ഷത്തിന്റെ വൈരാഗ്യമാണ് തുടര്‍ ആക്രമണത്തില്‍ കലാശിച്ചത്. സി.ഐ.വിളിച്ചുകൂട്ടിയ സന്ധി സംഭാഷണത്തിലും ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നില്ല. ഇപ്പോള്‍ ലിസ്റ്റലുള്ള പ്രതികളില്‍ പലര്‍ക്കും സ്കൂളിലെ ആക്രമണത്തില്‍ മര്ദിക്കപ്പെട്ടവരായിരുന്നു.നവംബര്‍ ഒന്‍പതിന് രാത്രി 11.30 ന് ചന്തപ്പേട്ടയിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ മുഖം മൂടിധരിച്ച് വാഹത്തിലെത്തി പട്ടഞ്ചേരി കെയോട്ടിലെ മുകേഷി (31) നെയാണ് ആക്രമിച്ചത്. എല്ലാ പ്രതികളെയും ഗുഡാലോചന നടത്തിയ വീടും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും പൊലിസ് പറഞ്ഞു. പ്രതികള്‍ക്കെതിരേ വധശ്രമത്തിനും ഗുഡാലോചനയ്ക്കും ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്ത് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."