ഭരണഭാഷാ വാരാഘോഷം: സമ്മാനങ്ങള്‍ വിതരണം ചെയ്തു
പൈനാവ്: ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാഭരണകൂടവും വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി നടത്തിയ ഉപന്യാസ മത്സരത്തില്‍ വിജയികളായവര്‍ക്ക് കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജി.ആര്. ഗോകുല്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ വിജയിച്ച ജ്യോതിസ് എബ്രഹാം ( സെന്റ്തോമസ് എച്ച്.എസ്.എസ്, ഇരട്ടയാര്‍), ജോര്‍ജ്ജ് ജോസഫ് ( സെന്റ്ജോര്‍ജ്ജ് എച്ച്.എസ്.എസ് , വാഴത്തോപ്പ്), അഞ്ജു വിജയന് ( സെന്റ് സേവ്യേഴ്സ് എച്ച്.എസ്.എസ്, ചെമ്മണ്ണാര്‍), ഹൈസ്കൂള്‍ വിഭാഗത്തില്‍ ആനി ജിമ്മി( സെന്റ്ജോര്‍ജ്ജ് എച്ച്.എസ്.എസ്, വാഴത്തോപ്പ്), എമില്‍ സി എബ്രഹാം( സെന്റ് തോമസ് എച്ച്.എസ്.എസ്, ഇരട്ടയാര്‍), റോഷി അനില്‍ ( സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ്, വാഴത്തോപ്പ്) എന്നിവര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ മത്സരത്തില്‍ വിജയിച്ച ഇടുക്കി റവന്യു ഡിവിഷണല്‍ ഓഫിസിലെ എ. സന്തോഷ്, തൊടുപുഴ താലൂക്ക് ഓഫിസിലെ റഹ്മത്ത്മോള് ടി.കെ, ഇടുക്കി ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫിസിലെ ഷാജി. എന്‍.പി, തൊടുപുഴ താലൂക്ക് ഓഫീസിലെ ദര്‍ശന ദാസ് എന്നിവര്‍ക്കും ജില്ലാ കലക്ടര്‍ ജി.ആര്. ഗോകുല്‍ അവാര്‍ഡ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."