HOME
DETAILS
MAL
ജലസുഭിക്ഷ; സംസ്ഥാനതല ഉദ്ഘാടനം 25ന്
backup
November 23 2016 | 06:11 AM
മലപ്പുറം: കേരള സര്‍ക്കാര്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജലസുഭിക്ഷ എന്ന പേരില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ കിണര്‍ റീചാര്‍ജിങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 25നു നടക്കും. എടപ്പാള്‍ ജി.എം.യു.പി സ്കൂളില്‍ ഉച്ചയ്ക്ക് 2.30നു മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ കിണറുകളും ഘട്ടംഘട്ടമായി റീചാര്‍ജ് ചെയ്യുന്നതോടൊപ്പം നൂറു ദിവസത്തെ തൊഴില്‍ദിനങ്ങളും പദ്ധതി ലക്ഷ്യമിടുന്നു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനാകും.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. കൈപ്പുസ്തക പ്രകാശനം കെ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയും മാനുവല്‍ പ്രകാശനം വി.ടി ബല്‍റാം എം.എല്‍.എയും നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."