കൊല്ലുമെന്ന് ആര്‍.എസ്.എസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഫൈസലിന്റെ മാതാവ്
കൊല്ലുമെന്ന് ആര്‍.എസ്.എസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഫൈസലിന്റെ മാതാവ്
മലപ്പുറം: മതം മാറിയ മകനെ കൊല്ലുമെന്ന് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നതായി തിരൂരങ്ങാടി കൊടിഞ്ഞിയില്‍ വെട്ടേറ്റുമരിച്ച പുല്ലാണി ഫൈസലിന്റെ മാതാവ് മീനാക്ഷി. തന്റെ ഇളയ മകളുടെ ഭര്‍ത്താവായ വിനോദ്, ഫൈസലിന്റെ തലയറുക്കുമെന്ന് എല്ലായ്‌പ്പോഴും പറയാറുണ്ടായിരുന്നുവെന്നും അവര്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
''സ്വന്തം ഇഷ്ടപ്രകാരം മതം മാറി ആര്‍ക്കും ഒരു പ്രയാസവു മുണ്ടാക്കാതെ ജീവിച്ചവനായിരുന്നു അവന്‍. മതം മാറട്ടേയെന്ന് ഉണ്ണി (ഫൈസല്‍) എന്നോട് ചോദിച്ചിരുന്നു. മോന് നല്ലതാണെന്ന് തോന്നുന്നുവെങ്കില്‍ മാറിക്കോളൂവെന്ന് ഞാന്‍ സമ്മതവും നല്‍കി. എന്റെ കുട്ടി അവന് ശരിയെന്ന് തോന്നിയ വഴി സ്വീകരിച്ചത് വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു. എന്നാല്‍ ചിലര്‍ക്ക് അവനോട് വെറുപ്പുണ്ടായി. കഴുത്തറക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും കാര്യമായെടുത്തില്ല. വീട്ടില്‍ നിന്ന് ആരോ അവനെ ഒറ്റുകൊടുത്തു'' മീനാക്ഷി പറയുന്നു.
ഉണ്ണിയുടെ കഴുത്തറുത്ത് കാണിച്ച് തരാമെന്ന് പറഞ്ഞ് ഒരു ദിവസം മദ്യപിച്ച് വീട്ടില്‍ വന്ന വിനോദ് ബഹളം വച്ചു. മകന്റെ തലയറുത്ത് തരാമോയെന്ന് പിതാവിനോടും അമ്മാവനെ കൊല്ലാന്‍ സഹായിക്കുമോയെന്ന് മക്കളോടും വിനോദ് ചോദിക്കാറുണ്ട്. സഹോദരനെ കാണുന്നതില്‍ നിന്ന് ഭാര്യയെയും ബി.ജെ.പിക്കാരനായ വിനോദ് വിലക്കിയിരുന്നു. ഫൈസലിനെ കൊല്ലുമെന്നും പൊലിസിന് ഒരു ചുക്കും ചെയ്യാനാവില്ലെന്നും സഹോദരിമാരോട് ബി.ജെ.പി,ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പറയാറുണ്ട്. ഒരു ദിവസം പുലര്‍ച്ചെ ബൈക്കില്‍ വെന്നിയൂരിലേക്ക് പോവുകയായിരുന്ന ഇവരെ ഫൈസല്‍ കൂടെയുണ്ടെന്ന് കരുതി ജീപ്പിലെത്തിയ ചിലര്‍ പിന്തുടര്‍ന്നുവെന്നും മീനാക്ഷി പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ ഫൈസല്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട വിവരം കൊലയാളികള്‍ക്ക് കൈമാറിയത് വിനോദാണെന്ന് സംശയിക്കുന്നതായും മീനാക്ഷി വ്യക്തമാക്കി.
ഫൈസലിന്റെ പ്രേരണയില്‍ ഭാര്യയും മക്കളും ഇസ്‌ലാം മതം സ്വീകരിക്കുമെന്ന് ചിലര്‍ ഭയപ്പെട്ടിരുന്നു. പിന്തിരിപ്പിക്കാന്‍ ഇക്കൂട്ടര്‍ പല തവണ ശ്രമിച്ചെങ്കിലും ശരിയാണെന്ന് തോന്നുന്ന മാര്‍ഗം പിന്തുടരുമെന്നായിരുന്നു അവളുടെ (ജസ്‌ന) മറുപടി. ഗള്‍ഫിലേക്ക് തിരിച്ചു പോവുന്നതിനാല്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് തന്നെയും കൊണ്ടുപോവാന്‍ കൊല്ലപ്പെടുന്ന ദിവസം കാലത്ത് വരുമെന്നറിയിച്ചിരുന്നു. എന്നാല്‍ ഭാര്യവീട്ടുകാരെ കൂട്ടാന്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍പോയ ഫൈസലിനെ അവര്‍ കൊന്നതറിയാതെ താന്‍ വസ്ത്രം മാറി വീട്ടില്‍ കാത്തിരിക്കുകയായിരുന്നുവെന്നും മീനാക്ഷി കണ്ണീരോടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."