പൊളിയുന്ന മണ്‍പാത്ര വ്യവസായം
ചൊക്ലി: നിരവധി കുടുംബങ്ങളുടെ ജീവിതോപാധിയായ മണ്‍പാത്ര നിര്‍മാണം പ്രതിസന്ധിയില്‍. പരമ്പരാഗത വിജ്ഞാനവും പ്രാദേശിക വിഭവങ്ങളും ഉപയോഗിച്ച് ഗ്രാമങ്ങളില്‍ തഴച്ചുവളര്‍ന്ന കുടില്‍ വ്യവസായം സര്‍ക്കാരിന്റെ ആനുകൂല്യമില്ലാത്തതോടെ അരങ്ങൊഴിയുന്നു. നിര്‍മാണമേഖലയോടു പുതുതലമുറ മുഖംതിരിച്ചതും ആവശ്യത്തിനു കളിമണ്ണ് ലഭിക്കാത്തതും മേഖലയെ പ്രതിസന്ധിയിലാക്കി.
നേരത്തെ ഇരുപത്തഞ്ചോളം കുടുംബങ്ങളില്‍ മണ്‍പാത്ര നിര്‍മാണം നടന്നിരുന്നതായും ഇന്നത് ഒരു കേന്ദ്രത്തിലേക്കു ചുരുങ്ങിയതായും തൊഴിലാളിയായ കോഴിക്കോട് മൊകേരി സ്വദേശി കൃഷ്ണന്‍ പറഞ്ഞു. മുമ്പ് കരുണാകരന്‍ മന്ത്രിസഭ അയ്യായിരം രൂപ ഐ.ആര്‍.ഡി.പി ലോണ്‍ നല്‍കിയെങ്കിലും പിന്നീട് അതും എടുത്തുകളഞ്ഞു. ഇപ്പോള്‍ ബാങ്കില്‍ ലോണിനു അപേക്ഷകള്‍ നല്‍കിയാല്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. മണ്‍പാത്രങ്ങള്‍ വാങ്ങാനായി വന്നിരുന്നവരുടെ നീണ്ട നിരയും പാത്ര നിര്‍മാണത്തിലേര്‍പ്പെടുന്ന തൊഴിലാളികളുടെ ബഹളം കൊണ്ടും പണിശാലകള്‍ എന്നും സജീവമായിരുന്നുവെന്നു ചൊക്ലി മേക്കുന്നിലെ നിര്‍മാണശാല നടത്തുന്ന നെരിയാലയില്‍ കുഞ്ഞിരാമന്‍ സ്വാമി ഓര്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."