ഹജ്ജ് 2017: മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ഇന്ത്യന്‍ സംഘം മടങ്ങി അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: 2017 ലെ ഹജ്ജിനുള്ള മുന്നൊരുക്കം വിലയിരുത്തി ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി സംഘം മടങ്ങി.
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ചെയര്മാന് ചൗധരി മെഹബൂബ് അലി ഖൈസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുണ്യനഗരികളായ മക്കയിലും മദീനയിലും ത്രിദിന സന്ദര്‍ശനം നടത്തി പ്രാഥമിക മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയത്. ഹജ്ജ് കമ്മിറ്റി അംഗം ഹസന് ഖാസിം, സി.ഇ.ഒ അതാ ഉ റഹ് മാന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും മക്കയില്‍ അസീസിയയിലും ഗ്രീന്‍ കാറ്റഗറിയിലുമാണ് ഹാജിമാര്‍ക്ക് താമസ സൗകര്യം ഒരുങ്ങുന്നത്. ഇവിടങ്ങളില്‍ താമസ കേന്ദ്രങ്ങളെ കുറിച്ച് സംഘം വിലയിരുത്തി. ഹറമിന്റെ 1500 മീറ്റര്‍ പരിധിയിലുള്ള ഗ്രീന്‍ കാറ്റഗറിയിലെ കെട്ടിടങ്ങളാണ് ആദ്യം ഏറ്റെടുക്കുക.
മദീനയില്‍ നേരത്തെയുണ്ടായിരുന്ന ദൂര പരിധിയിലെ പരാതിയെ കുറിച്ചും സംഘം ചര്‍ച്ച നടത്തി. ഈ വര്‍ഷം പരാതികളില്ലാത്ത നിലയില്‍ താമസ സൗകര്യമൊരുക്കാന്‍ ശ്രമം നടത്തുന്നുണ്ട്.
ഇന്ത്യന്‍ ഹജ്ജ് മിഷന് ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തിയാണ് സംഘം ഡല്‍ഹിയിലേക്ക് തിരിച്ചത്.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ് മാന്‍ ശൈഖ്, ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ശാഹിദ് ആലം, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും അനുഗമിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."