അതിവേഗക്കാരായി ഓംകാര്‍ നാഥും ലിനറ്റും
കൊച്ചി: കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ ഓംകാര്‍നാഥും തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ ലിനറ്റ് ജോര്‍ജ്ജും ജില്ലാ സ്‌കൂള്‍ കായികമേളയിലെ അതിവേഗക്കാരായി.സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ 12.9 സെക്കന്റ് സമയത്തിലാണ് മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ ലിനറ്റ് ഫിനിഷ് ചെയ്തത്.
സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.9 സെക്കന്റ് സമയത്തിലാണ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഓംകാര്‍നാഥ് ഓടിയെത്തിയത്.
ഇന്നുനടക്കുന്ന 200, 110 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരങ്ങളിലും ഓംകാര്‍ പങ്കെടുക്കും്. 200, 400 മീറ്റര്‍ മത്സരങ്ങളാണ് ലിനറ്റിന് ഇനിയുള്ളത്. കഴിഞ്ഞ തവണ ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ലിനറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു.കണ്ണൂര്‍ ആലക്കോട് വടക്കേകുറ്റ് വീട്ടില്‍ ജോര്‍ജ്ജിന്റെയും സോഫിയമ്മയുടെയും മകളാണ്.
കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ 400 മീറ്ററില്‍ വെള്ളി നേടിയിരുന്നു.
കനത്തവെയിലില്‍
വലഞ്ഞ് മത്സരാര്‍ഥികള്‍
കൊച്ചി: ഇന്നലെ ആരംഭിച്ച കായികമേളക്ക് വില്ലനായി കനത്ത വെയില്‍. ശക്തമായ ചൂടിനെ തുടര്‍ന്ന് പല മത്സരാര്‍ഥിള്‍ക്കും ക്ഷിണം അനുഭവപ്പെട്ടു. ഉച്ചക്കു നടന്ന ഓട്ടമത്സരത്തില്‍ രണ്ടുപേരാണ് ചൂടിനെ തുടര്‍ന്ന് തളര്‍ന്നു വീണത്. ചൂട് കാലാവസ്ഥയായിരുന്നിട്ടും മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം വയ്ക്കാത്തതാണ് മത്സരാര്‍ഥികള്‍ക്ക് വിനയായത്.
ചൂട് കൂടുതലുള്ള സമയത്ത് ട്രാക്ക് ഇനങ്ങള്‍ രാവലെ നടത്തുകയാണെങ്കില്‍ മത്സരാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയില്ല. എന്നാല്‍ ചുടിന് ശക്തികുടുന്ന ഉച്ചനേരത്താണ് ഇന്നലെ മധ്യദൂര മത്സരങ്ങള്‍ നടത്തിയത്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഇന്നലെ തളര്‍ന്നു വീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."