കിലയുടെ സഹായം തേടി കെനിയ
തൃശൂര്‍: കെനിയയിലെ പ്രാദേശിക ഭരണകൂടങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്കുന്നതിനു കെനിയയിലെ പ്രാദേശിക സര്‍ക്കാര്‍ കമ്മിഷന് കിലയുടെ സഹായം തേടി.
കിലയില്‍ രാജ്യാന്തരസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കമ്മിഷന് ചെയര്‍മാനും പാര്‍ലമെന്റംഗവുമായ മൊയിതലേല് ഓലെ കെന്റും കമ്മിഷന് അംഗമായ പ്രൊട്ടസ് അകുജാലയും ഇതു സംബന്ധിച്ച് കില ഡയറക്ടര്‍ ഡോ.പി.പി.ബാലനുമായി പ്രാഥമിക ചര്‍ച്ച നടത്തി.
കെനിയയിലെ ദേശീയ പരിശീലനകേന്ദ്രമായ കെനിയന്‍ സ്കൂള്‍ ഓഫ് ലോക്കല്‍ ഗവണ്മെന്റ് എന്ന സ്ഥാപനവുമായി സഹകരിച്ചായിരിക്കും പരിശീലന പരിപാടികള്‍.
പ്രാദേശികഭരണകൂടമായ കൗണ്ടികള്‍ക്ക് നാലുവര്‍ഷം മുന്‍പ് അധികാരങ്ങള്‍ കൈമാറിയെങ്കിലും പ്രതീക്ഷിച്ചതുപോലെ ഫലപ്രദമായില്ല. പരിശീലനപരിപാടികളിലൂടെ ഇതിനു പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഇതിനാവശ്യമെങ്കില്‍ ധാരാണാപത്രം ഒപ്പുവയ്ക്കാനും തയാറാണെന്നും കെനിയന്‍ സംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."