സമാധാനം തകര്‍ക്കാനുള്ള നീക്കം കരുതിയിരിക്കണം: ഹൈദരലി തങ്ങള്‍
തിരൂരങ്ങാടി: പുല്ലാണി ഫൈസല്‍ വെട്ടേറ്റു മരിച്ചതിന്റെ പശ്ചാത്തലത്തില്‍ വിവേകം വികാരത്തിന് അടിമപ്പെടരുതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കൊടിഞ്ഞിയില്‍ ഫൈസലിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. വിവിധ മതസ്ഥര്‍ ഇടകലര്‍ന്നു ജീവിക്കുന്ന നമ്മുടെ നാട്ടില്‍ സമാധാനം തകര്‍ക്കാന്‍ ചില ശക്തികളുടെ ശ്രമം എക്കാലത്തും ഉണ്ടായിട്ടുണ്ട്.
അതിന്റെ തുടര്‍ച്ച തന്നെയാണ് ഫൈസല്‍ വധവും. വര്‍ഗീയത കൊണ്ടും അക്രമങ്ങള്‍ കൊണ്ടും ഒരു വിശ്വാസത്തേയും സമ്പൂര്‍ണമാക്കുവാനോ അവസാനിപ്പിക്കുവാനോ സാധിക്കില്ല. വര്‍ഗീയത അസഹിഷ്ണുതയാണ്. അത് മനുഷ്യ കുലത്തെയും പരമ്പരാഗതമായി കൈമാറി വന്ന സാംസ്‌കാരിക പൈതൃകങ്ങളെയും സാഹോദര്യത്തെയും സമൂഹത്തില്‍നിന്നും തുടച്ചുനീക്കും. വികാരത്തെ വിവേകം കൊണ്ട് നേരിടാന്‍ നാം പരിശീലിക്കണം. ഇവിടെ വിവേക പൂര്‍ണമായ നടപടികളിലൂടെ മാത്രമെ സമാധാനവും സഹിഷ്ണുതയും നില നിര്‍ത്താന്‍ സാധിക്കൂവെന്നും തങ്ങള്‍പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."