HOME
DETAILS
MAL
സഹകരണ മേഖലയെ ഒഴിവാക്കിയത് ഭരണഘടനാ ലംഘനം: കെ.എം മാണി
backup
November 23 2016 | 20:11 PM
തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പണമിടപാടിന് സഹകരണമേഖലയെ ഒഴിവാക്കിയത് ഭരണഘടനാ ലംഘനമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. ഭരണഘടനാ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതോടെ സഹകരണ പ്രസ്ഥാനം മൗലികാവകാശ പട്ടികയില്‍ പെടുന്നതാണ്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് വഴി സഹകരണ പ്രസ്ഥാനത്തിന്റെ ബാങ്കിങ് പ്രവര്‍ത്തനത്തെ നിക്ഷേധിച്ചിരിക്കുന്നതു ഭരണഘടനാ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."