സിറിയയില്‍ അല്‍ഖാഇദാ നേതാവ് കൊല്ലപ്പെട്ടെന്ന് പെന്റഗണ്‍
വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്കന്‍ സേന ആളില്ലാ വിമാനമുപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന അല്‍ഖാഇദ നേതാവ് അബു അഫ്ഗാന് അല്‍ മസ്റി കൊല്ലപ്പെട്ടതായി പെന്റഗണ്‍.
ഈ മാസം 18ന് നടത്തിയ ആക്രണത്തിലാണ് കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് അറിയിച്ചു.
നേരത്തെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഭീകര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന ആളായിരുന്നു അല്‍ മസ്റി. സിറിയയുടെ വടക്കു പടിഞ്ഞാറന്‍ മേഖലയായ സര്മദയ്ക്കടുത്ത് നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നും പ്രസ് സെക്രട്ടറി അറിയിച്ചു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അമേരിക്ക പുറത്തുവിട്ടിട്ടില്ല.
ഏഷ്യയുടെ ദക്ഷിണ പടിഞ്ഞാറന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഭീകര ഗ്രൂപ്പുകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പെന്‍ഗണ്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ അമേരിയ്ക്കക്കും സഖ്യകക്ഷികള്‍ക്കുമെതിരായി നടത്തിയ ആക്രമണത്തിന് പിന്നിലും മിസ്റിയ്ക്ക് പങ്കുണ്ടെന്നും പീറ്റര്‍ കുക്ക് പറഞ്ഞു.
ഈജിപ്ത് വംശജനായ അല്‍ മസ്റി അഫ്ഗാനിലെ അല്‍ഖാഇദയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി.
പിന്നീട് ഇയാള്‍ സിറിയയിലേക്ക് മാറുകയായിരുന്നുവെന്നും അമേരിക്ക പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."