സ്കേറ്റിങില്‍ ജില്ലയ്ക്ക് അഭിമാനമായി പ്രാര്‍ഥന
കല്‍പ്പറ്റ: റോളര്‍ സ്കേറ്റിങില്‍ മാമല നാടിന് മേല്‍വിലാസമുണ്ടാക്കി ഒരു കൊച്ചുമിടുക്കി. മീനങ്ങാടി വെളിപറമ്പില്‍ വീട്ടില്‍ ജിശാന്ത് ജീവന്സിന്റെയും രമ്യയുടെയും മകളായ പ്രാര്‍ഥന ജിശാന്താണ് വയനാടിന് അഭിമാനമാകുന്നത്.
ഈ വര്‍ഷം ഉള്‍പ്പെടെ കഴിഞ്ഞ മൂന്നുവര്‍ഷമായി ജില്ലാ റോളര്‍ സ്കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ റിങ് റേയ്സില്‍ ഒന്നാം സ്ഥാനം പ്രാര്ഥനക്കായിരുന്നു. കൂടാതെ കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ സമാപിച്ച സംസ്ഥാന റോളര്‍ സേക്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനവും നേടി. അണ്ടര്‍ 12 വിഭാഗത്തില്‍ 100 മീറ്റര്‍ സ്പ്രിന്റ് റോഡ് ഇനത്തിലാണ് പ്രാര്‍ഥനക്ക് സംസ്ഥാന മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത്.
3000, 1500 മീറ്റര്‍ റോഡ് ഇനത്തിലും പ്രാര്‍ഥന മത്സരിച്ചിരുന്നത്. ബീനാച്ചി ഭവന്‍സ് വിദ്യാമന്ദിറിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ പ്രാര്‍ഥന സ്വന്തമായാണ് സ്കേറ്റിങ് പഠിക്കുന്നത്. പിന്നീട് കൊല്ലം സ്വദേശിയായ ബിജു സ്കേറ്റിങില്‍ പരിശീലനം നല്കി. ജില്ലാ റോളര്‍ സ്കേറ്റിങ് അസോസിയേഷന്റെയും കീഴിലാണ് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. വീടിനടത്തുള്ള റോഡിലും ഗ്രൗണ്ടിലുമൊക്കെ ചക്ര ഷൂവുമിട്ട് പറക്കുന്ന പ്രാര്‍ഥന അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും എന്നും അത്ഭുതമാണ്. സ്കേറ്റിങില്‍ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളോ പരിശീലകരോ ഇല്ലാത്ത ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥി പരിശീലനത്തിനും മറ്റുമായി ഏറെ സൗകര്യങ്ങളുള്ള കൊച്ചി, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലുള്ള വിദ്യാര്‍ഥികളോട് മത്സരിച്ചാണ് രണ്ടാം സ്ഥാനം നേടിയതെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."