സമസ്ത ശരീഅത്ത് സംരക്ഷണ റാലി: വയനാട്ടില്‍ തുന്നിച്ചേര്‍ത്തത് പുതുചരിതം
കല്‍പ്പറ്റ: സമസ്ത ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ ബഹുജന റാലിയും പൊതു സമ്മേളനവും കല്‍പ്പറ്റയുടെയും വയനാടിന്റെയും ചരിത്രത്തില്‍ ഏറ്റവുംവലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. എസ്.കെ.എം.ജെ സ്‌കൂളിന് മുന്‍പില്‍ നിന്ന് ആരംഭിച്ച റാലി ഒന്നര മണിക്കൂര്‍ കൊണ്ട് ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാണ് വിജയ പമ്പ് പരിസരത്ത് സമാപിച്ചത്. മുന്‍നിര സമാപിക്കുമ്പോഴും കൈനാട്ടിയില്‍ റാലിയില്‍ പങ്ക് ചേരാനായി ആളുകള്‍ നടന്ന് വരികയായിരുന്നു. ഏതാണ്ട് മുപ്പതിനായിരത്തോളം ആളുകള്‍ പങ്കെടുത്ത് ജില്ല കണ്ടതില്‍ വച്ച് ഏറ്റവും വലിയ റാലി കല്‍പ്പറ്റ നഗരത്തെ വീര്‍പ്പുമുട്ടിച്ചപ്പോഴും ഒരു ഭാഗത്തുകൂടെ വാഹനങ്ങള്‍ സുഗമമായി കടന്ന് പോയെന്നുള്ളത് പ്രശംസനീയമാണ്.
വ്യാപാരി ഹര്‍ത്താലും പെട്രോള്‍ പമ്പ് സമരവും റാലിയെ ബാധിച്ചില്ല. സമാധാന പരമായി നിശ്ചയിക്കപ്പെട്ട മുദ്രാവാക്യങ്ങള്‍ മാത്രം വിളിച്ച് നേതൃത്വത്തെയും വളണ്ടിയര്‍മാരെയും അനുസരിച്ച് അണിയൊപ്പിച്ച് നീങ്ങിയ റാലി കണ്ട് നിന്നവരുടെയൊക്കെ പ്രശംസക്കും പാത്രമായി. സമസ്ത നേതാക്കന്‍മാരായ കെ.ടി ഹംസ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്്‌ലിയാര്‍, ടി.സി അലി മുസ്്‌ലിയാര്‍, എ.കെ ഇബ്‌റാഹീം ഫൈസി, എസ് മുഹമ്മദ് ദാരിമി, കാഞ്ഞായി മമ്മുട്ടി മുസ്്‌ലിയാര്‍ എന്നിവരായിരുന്നു റാലി നയിച്ചത്. ഇതര സമുദായാംഗമായ പി സുരേന്ദ്രന്റെ സാനിധ്യവും പ്രഭാഷണവും ഇസ്്‌ലാമിന്റെ സാഹോദര്യത്തിന്റെ നേര്‍കാഴ്ചയായി.
കേവലം എട്ടു ദിവസം കൊണ്ട് കൃത്യമായ ഇടപെടലുകള്‍ നടത്തി മഹല്ല് സംവിധാനം ഉപയോഗപ്പെടുത്തി പ്രചരണ കോലാഹലങ്ങളില്ലാതെ പരിപാടി ഗംഭീരമാക്കുന്നതില്‍ പിണങ്ങോട് അബൂബക്കര്‍ ചെയര്‍മാനും ഹാരിസ് ബാഖവി കണ്‍വീനറും പി.സി ഇബ്‌റാഹീം ഹാജി ട്രഷററുമായ കോര്‍ഡിനേഷന്‍ കമ്മിറ്റി നൂറു ശതമാനം വിജയം കൈവരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."